News

കോഴിക്കോട് ലഹരി വ്യാപാരം കൂടുന്നു, 650 ഗ്രാം കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ലഹരി വ്യാപാരം വ്യാപകമാവുന്നു. കോഴിക്കോട് ടൗണില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട. ലഹരി വിരുദ്ധ ദിനത്തില്‍ 650ഗ്രാം കഞ്ചാവുമായി കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രന്‍ (40)നെ അശോകപുരം ശ്മശാനം റോഡിനു സമീപത്തുനിന്നും നടക്കാവ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അഷറഫ് ടി.കെയുടെ നേതൃത്വത്തില്‍ എസ്‌ഐ കൈലാസനാഥും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 650 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. വളരെ […]

News

ലഹരി വിരുദ്ധ ദിനത്തില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: ലഹരി വിരുദ്ധ ദിനത്തില്‍ 150 മില്ലിഗ്രാം എല്‍എസ്ഡിയും യും 130ഗ്രാം കഞ്ചാവുമായി മാങ്കാവ് സ്വദേശി മുഹമ്മദ് മുബഷിര്‍ (22)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്തു നിന്നും ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് എ യുടെ നേതൃത്വത്തില്‍ എസ് ഐ ബിജിത്തും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ. യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 130ഗ്രാം കഞ്ചാവും 150മില്ലിഗ്രാം എല്‍എസ്ഡി യും ഉണ്ടായിരുന്നു. […]

Health & Fitness

പുകയില വിരുദ്ധ കോഴിക്കോടിനായി ക്വിറ്റ് ടു കെയര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

പുകയില വിരുദ്ധ കോഴിക്കോടിനായി ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും കൈകോര്‍ക്കുന്ന  ക്വിറ്റ് ടു കെയര്‍  ക്യാംപെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.  ജനകീയ പങ്കാളിത്വത്തോടെ ഭരണം നടപ്പാക്കാനാണ് ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നത്, ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികളും സഹകരിക്കുന്നതിലൂടെ നല്ല മാതൃക ഒരുക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പോലീസ്,  എക്‌സൈസ് വകുപ്പുകളുടെ  സഹകരണത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലാണ് സംഘടിപ്പിച്ചത്. ക്വിറ്റ് കെയര്‍ […]

Local

ജില്ലയില്‍ ഇ-ആപ്‌ളിക്കേഷന്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും

കലക്‌ട്രേറ്റിലും വിവിധ വകുപ്പുകളിലും അപേക്ഷ സമര്‍പ്പിക്കുന്നതിനും  അപേക്ഷകളില്‍ തീരുമാനമാവുന്നതിനും യാതൊരു വിധത്തിലുള്ള കാലതാമസമോ തടസ്സമോ ഉണ്ടാവരുതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ഇ-ഓഫീസിന്റെ ഭാഗമായുളള, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ- ആപ്‌ളിക്കേഷന്‍ കാര്യക്ഷമമായും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മറ്റ് ഓഫീസുകളും ഉള്‍പ്പടെ 28 ഓഫീസുകളിലാണ്  ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. നാല് താലൂക്ക്, മുഴുവന്‍ വില്ലേജ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ […]

Health & Fitness

മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതും വേഗം മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. മരുന്നുവിതരണം മുടങ്ങുന്നത് മൂലം പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ഉറപ്പിന്മേല്‍ […]

Kerala Trending

സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിമൂന്ന് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 23  സ്‌കൂളുകളുമാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ നടുവണ്ണൂര്‍, ചാത്തമംഗലം, മീഞ്ചന്ത, മെഡിക്കല്‍ കോളേജ് കാമ്പസ്, പന്നൂര്‍, മേപ്പയ്യൂര്‍, വളയം എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അവസാനം […]

News

നിരോധിത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്‍പ്പന; അഞ്ച് ലക്ഷം വരെ പിഴയീടാക്കും

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയ 136 വെളിച്ചെണ്ണ സാമ്പിളുകളില്‍ 49 എണ്ണം, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ഗുണമേന്‍മ ഇല്ലാത്തതോ, ലേബല്‍ വിവരങ്ങള്‍ അപൂര്‍ണ്ണമായി രേഖപ്പെടുത്തിയവയോ നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ പാലിക്കാത്തവയോ ആയിരുന്നുവെന്ന് കണ്ടെത്തി. 29 ബ്രാന്‍ഡുകളുടെ നിര്‍മ്മാണം/വിപണനം, വില്‍പ്പന എന്നിവ കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. 42 കേസുകളില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മ്മിച്ചിരുന്ന ആറ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പ്രവര്‍ത്തനം […]

Kerala

കോഴിക്കോട്ടെ പോലീസുകാര്‍ ഇനി ഹിന്ദി പഠിക്കും

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ പോലീസുകാര്‍ക്ക് പലപ്പോഴും ദ്വിഭാഷിയെ ഏര്‍പ്പെടുത്തേണ്ടി വരാറുമുണ്ടായിരുന്നു. ഇതിന് പരിഹാരം കാണുവാനായി കോഴിക്കോട് റൂറല്‍ ജനമൈത്രി പൊലീസുകാര്‍ ഇനി ഹിന്ദി പഠിക്കും. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് റൂറല്‍ എസ്.പി. ഓഫീസില്‍ സ്പോക്കണ്‍ ഹിന്ദി ക്ലാസ് തുടങ്ങിയത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസര്‍മാര്‍ വീതമാണുള്ളത്. ഇവര്‍ ആഴ്ചയില്‍ അഞ്ചുദിവസം സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ […]

Kerala

സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായമൊരുക്കും-കലക്ടര്‍

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍  ജില്ലാഭരണകൂടത്തിന്റെ സഹായം ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക പ്രശ്‌നം ഉണ്ട്. ഇവ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും  യാഥാര്‍ത്ഥ്യമാക്കുന്നതിനായി  പ്രവര്‍ത്തിക്കുന്ന ജില്ലയിലെ  സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ […]

News

ടുണീഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: ടുണീഷ്യന്‍ ചലച്ചിത്രമേള 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. അശ്വിനിയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ടുണീഷ്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് മുന്നുദിന മേള ഒരുക്കുന്നത്. ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശനി– പോര്‍ട്ടോ ഫറീന(വൈകിട്ട് 5), -മൊസ്തഫ ഇസഡ് (6.30), ഞായര്‍–വിസിറ്റ് (4.30), സ്വീറ്റ് സ്‌മെല്‍ ഓഫ് സ്പ്രിങ് (6.00), – തിങ്കള്‍–ഷാറ്റേര്‍ഡ് വേവ് (5.00), വിസ്പറിങ് സാന്‍ഡ്‌സ് (6.30). മൂന്നുദിവസത്തേക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. […]

error: Protected Content !!