Local

ഐടിഐകളുടെ ഭൗതിക സൗകര്യം: നഗരസഭയുടെ പോരായ്മകള്‍ ചര്‍ച്ചയായി

കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ […]

Local

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക്; ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും

ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം. എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 123  യു പി സ്‌കൂളുകളിലും 110  ഹൈസ് […]

Kerala

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.: ജില്ലയില്‍ 22 -ന് ഓറഞ്ച് അലേര്‍ട്ട്‌

ജൂൺ 21 ന് കാസർഗോഡ് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.  yellow അലെർട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ  […]

Local

പത്ത് കിലോ കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നതിന് ശേഷം ലിങ്ക്‌റോഡിലൂടെ വരുന്നതിനിടെ് എക്‌സൈസ് പിടികൂടുകയായിരുന്നു. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്‍, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, […]

Kerala

മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല: അധ്യാപകന്‍ പരീക്ഷ എഴുതിയത് ഗുരുതര വീഴ്ചയെന്നും ഹൈക്കോടതി

മുക്കം : നീലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.  സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥിപോലും അറിയാതെ അധ്യാപകര്‍ സ്‌കൂളിന്റെ യശ്ശസുയര്‍ത്താന്‍ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.  മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം […]

error: Protected Content !!