കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നതിന് ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെ് എക്സൈസ് പിടികൂടുകയായിരുന്നു.
അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, യു.പി.മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനീഷ്, അനുരാജ്, വനിതാ എക്സൈസ് ഓഫീസര്‍ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.