കോഴിക്കോട്: ലഹരി വിരുദ്ധ ദിനത്തില്‍ 150 മില്ലിഗ്രാം എല്‍എസ്ഡിയും യും 130ഗ്രാം കഞ്ചാവുമായി മാങ്കാവ് സ്വദേശി മുഹമ്മദ് മുബഷിര്‍ (22)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്തു നിന്നും ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് എ യുടെ നേതൃത്വത്തില്‍ എസ് ഐ ബിജിത്തും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ. യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 130ഗ്രാം കഞ്ചാവും 150മില്ലിഗ്രാം എല്‍എസ്ഡി യും ഉണ്ടായിരുന്നു. ഇയാളെ പോലീസ് വളരെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.
നഗരത്തില്‍ മയക്കുമരുന്നിനെതിരായ നടപടി വളരെ കര്‍ശനമാക്കിയതിന്റെ ഭാഗമായി സമാനമായ കേസ്സുകളില്‍പ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് മാസങ്ങള്‍ആയി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പല സ്ഥലത്ത് നിന്നും തെന്നിമാറിപ്പോയ ഇയാളെ കോഴിക്കോട്- സൗത്ത് ബീച്ച് ഭാഗത്തു വെച്ച് പോലീസ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ കയ്യിലുണ്ടായിരുന്ന കഞ്ചാവിന്റെയും എല്‍എസ്ഡി യുടെയും സോഴ്‌സിനെ കുറിച്ചും ഇയാള്‍ എത്തിച്ചു കൊടുക്കുന്ന ചെറുകിട വില്‍പ്പനക്കാരെ കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിച്ചു.