ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) ജൂലൈ ഒന്നിന് ഇരുപത്തിനാലാം സ്ഥാപകദിനം ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ.ചക്രബര്‍ത്തി അധ്യക്ഷത വഹിക്കും.സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ജൂലൈ ഒന്നാം തിയതി (തിങ്കളാഴ്ച) പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനും അവസരം ഉണ്ടായിരിക്കും. ഫോണ്‍ – 8589902677. ഇ.മെയില്‍ : lijo@spices.res.in