കുന്ദമംഗലം: കുന്ദമംഗലം പ്രാദേശിക ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് മാധ്യമപ്രവര്‍ത്തകനായ പി.കോയമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാദേശിക അമീര്‍ ഇ.പി ലിയാഖത്തലി അദ്ധ്യക്ഷത വഹിച്ചു.എം.പി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.. മസ്ജിതുല്‍ ഇഹ്‌സാന്‍ മഹല്ല് സെക്രട്ടറി സി അബ്ദുറഹ്മാന്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് ആശംസകള്‍ നല്‍കി. കുന്ദമംഗലം പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കുന്ദമംഗലം മദ്രസ ഹാളിലാണ് പരിപാടി നടന്നത്.