Kerala kerala

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

പന്തീര്‍പാടം താജുല്‍ ഹുദ മദ്രസ പള്ളി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പ്രാവശ്യം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി. ചൂലാംവയല്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് പാലക്കല്‍ മൊയ്ദീന്‍ഹാജി ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു. അബ്ദുള്ള മുസ്ലിയാര്‍, പി മുഹമ്മദ്, പി മായിന്‍ ഹാജി, കെ കെ സി നൗഷാദ്, കായകല്‍ അഷ്റഫ്, പുളിക്കില്‍ നിസാര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

Kerala kerala Local

ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും, പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.മഹല്ല് ഇമാം അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി പ്രാര്‍ത്ഥന നടത്തി. കെ ഉമ്മര്‍ഹാജി, ഐ മുഹമ്മദ് കോയ, എം കെ മുഹമ്മദ് ഹാജി, എന്‍ അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ് കോട്ടിയേരി, […]

Kerala

ഹജ്ജ് തീർത്ഥാടത്തിനാവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനവുമായി ഹജ്ജ് കമ്മിറ്റി

  • 8th February 2023
  • 0 Comments

മലപ്പുറം: ഹജ്ജ് തീർത്ഥാടന സമയത്തു തീർത്ഥാടത്തിനാവശ്യമായ തുക തീർത്ഥാടകർ സ്വയം കരുതേണ്ടി വരും. ഹാജിമാരുടെ കൈയ്യിൽ പണം കരുതാനുളള രീതി ഇനിയുണ്ടാവില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. വർഷങ്ങളായി 2100 റിയാലാണ് ഹാജിമാരുടെ കൈയിൽ കരുതാനായി യാത്രയ്ക്ക് തൊട്ട് മുമ്പ് വിമാനത്താവളങ്ങളിൽ നിന്നും വിതരണം ചെയ്തിരുന്നത്. തീർത്ഥാടകർ അടച്ച തുകയിൽ നിന്നാണ് ഈ പണം നൽകാറുള്ളത്. എന്നാൽ ഇപ്പോൾ ഈ രീതിക്ക് മാറ്റം വരുത്തി തീർത്ഥാടകർ ത്‌ന്നെ പണം കൈവശം കരുതണം എന്ന തീരുമാനമാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. റിയാലായി […]

Local News

ഹജ്ജ് കര്‍മ്മത്തിനായി പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കുന്ദമംഗലം പ്രദേശത്ത് നിന്ന് പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കേരള ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനര്‍ പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീര്‍ ഇ പി ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീര്‍പാടം യൂണിറ്റ് പ്രസിഡണ്ട് എം കെ സുബൈര്‍ ഹജ്ജ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് പ്രസിഡണ്ട് എം സിബ്ഹത്തുള്ള, […]

International News

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഹജ്ജിനായി 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

  • 15th June 2021
  • 0 Comments

ഈ വർഷത്തെ ഹജ്ജിന് തെരെഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളും ആണുള്ളത്. https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പത്ത് ദിവസം നീണ്ട് നിൽക്കുന്ന രജിസ്ട്രേഷനാണ്. എന്നാൽ രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂർ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ […]

2021​ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

  • 13th November 2020
  • 0 Comments

ഹജ് കമ്മറ്റി വഴി ഹജ് അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10. 18നും 65 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഒ​രു​ക​വ​റി​ൽ പ​ര​മാ​വ​ധി മൂ​ന്ന്​ പേ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. കൊ​ച്ചി​യാ​ണ്​ പു​റ​പ്പെ​ട​ൽ കേന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ് 3.70 ല​ക്ഷം മു​ത​ൽ 5.25 ല​ക്ഷം വ​രെ​. ഒന്നാം ഗഡു അ​ട​ക്കേ​ണ്ട സം​ഖ്യ 1,50,000 ആ​യി​രി​ക്കും. പരമാവധി 30 മു​ത​ൽ 35 ദി​വ​സം വ​രെ​യാ​യാ​ണ്​ താമസം കൂടുതൽ വിവരങ്ങൾക്കും സമർപ്പിക്കുന്നതിനും 9846100552, 9446435045 എന്നീ നമ്പറുകളിൽ […]

Local News

ഹജ്ജ് 2020. ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാതല ഉദ്ഘാടനം നാളെ

  • 12th February 2020
  • 0 Comments

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഉദ്ഘാടന ക്ലാസ്സില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ടവരും പങ്കെടുക്കേണ്ടതാണ്. ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും. 25.2.2020 ചൊവ്വ […]

News

ഹജ് അപേക്ഷ സമര്‍പ്പണം – സമയം പരിധി 10.11.2019 വരെ മാത്രം

ഈ വര്‍ഷത്തെ ഹജ്ജിനു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം 2019 നവമ്പര്‍ 10 ന് അവസാനിക്കും. ഇന്ത്യയാകെ ഇത് വരെയുള്ള അപേക്ഷകളില്‍ ഗണ്യമായ കുറവാണുള്ളത്. കേരളത്തിലും കഴിഞ്ഞ വര്‍ഷം അനുവദിച്ച അത്ര അപേക്ഷകള്‍ ലഭിച്ചിട്ടില്ല. അപേക്ഷ സമര്‍പ്പിക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ഹജ് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍ CH സെന്റര്‍ താമരശ്ശേരി കുന്നിക്കല്‍ ജുമാ മസ്ജിദിനു സമീപം Contact 9446 435 045 ഹജ് കമ്മിറ്റി ഹെല്‍പ് ഡസ്‌ക് സിറാജുല്‍ ഹുദ മദ്രസ്സ […]

News

ഹജ്ജ് 2020 അപേക്ഷ സമര്‍പ്പണം; ഇനി പതിനേഴു ദിവസങ്ങള്‍ കൂടി മാത്രം

ഹജ്ജ് 2020 നു അപേക്ഷ സമര്‍പ്പിക്കുവാന്‍ ഇനി ശേഷിക്കുന്നത് രണ്ടാഴ്ച്ച മാത്രം. 10.11.2019നു ആണ് അവസാന ദിവസം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത് അപ്പ് ലോഡ് ചെയ്യാനും സംസ്ഥാനത്തു പലയിടങ്ങളിലും ഹജ്ജ് കമ്മിറ്റി നേരിട്ടും സാമൂഹ്യ സംഘടനകള്‍ നടത്തുന്ന സൗജന്യ ഹജ്ജ് ഹെല്‍പ് ഡസ്‌ക്കളും കൂടാതെ അക്ഷയ സെന്ററുകളും അപേക്ഷകര്‍ക്ക് ഏറെ സഹായകരമാവുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ഒരു സബ് സെന്റര്‍ കുറ്റ്യാടിയില്‍ 28.10.18 തിങ്കളാഴ്ച്ച മുതല്‍ […]

Local

ഹജ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

കുന്ദമംഗലം; സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജ്ജിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനായി ഹജ് കമ്മറ്റിയുടെ കീഴില്‍ കുന്നമംഗലത്ത് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കുന്നമംഗലം മുക്കം റോഡില്‍ കസര്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ (ഇന്‍ഡൈന്‍ ഗ്യാസിന് സമീപം )രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. ബന്ധപ്പെടേണ്ട നമ്പര്‍. LIC മുഹമ്മദ് (9745252404), കബീര്‍ (9846065776)

error: Protected Content !!