ഐഎച്ചആര്‍ഡിക്ക് പുതിയ കെട്ടിടം: എംഎസ്എഫ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
162

മു​ക്കം: സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

പ്ര​തി​ഷേ​ധ പ​രി​പാ​ടി മു​ൻ എം​എ​ൽ​എ സി. ​മോ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തു വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​റ​ഹി​മാ​ൻ, പി.​സി. അ​ബ്ദു റ​ഹ്മാ​ൻ, കെ.​സി. ശി​ഹാ​ബ്, ഷാ​ജു റ​ഹ്മാ​ൻ, ഫി​റോ​സ് ചെ​റു​വാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here