കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ് (PLC, SCADA, VFD) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, റാം സാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 8078097943 എന്ന നമ്പറിലോ ബന്ധപ്പെടണം.
സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിലുള്ളവർക്ക് ഡിഗ്രി/പി.ജി പ്രവേശനം 16ന്
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിലിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഈ മാസം 16ന് രാവിലെ പത്തിന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2323040.
മന്ത്രി ജി.സുധാകരന്‍ 13 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ജൂലൈ 13 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡ് ഉദ്ഘാടനം ഈങ്ങാപ്പുഴ അങ്ങാടിയില്‍. ജോര്‍ജ് എം.തോമസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാവിലെ 11 മണിക്ക് രണ്ടാം വളവില്‍ നവീകരിച്ച ചുരം റോഡ് ഉദ്ഘാടനം. ഉച്ചക്ക് 12 മണിക്ക് കുന്ദമംഗലം -അഗസ്ത്യമുഴി -എന്‍.ഐ.ടി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ ഉദ്ഘാടനം. ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകിട്ട് നാല് മണിക്ക് താഴെകക്കാടില്‍ നോര്‍ത്ത് കാരശ്ശേരി തേക്കുംകുറ്റി കക്കാടം പൊയില്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം, തോട്ടുമുക്കം കുഴിനക്കിപ്പാറ പാലത്തിന് സമീപം തോട്ടുമുക്കം കുഴിനക്കിപ്പാറ പാലം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
ഇറച്ചി കോഴി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇറച്ചി കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കും. ജൂലൈ 17, 18 തീയതികളില്‍ നടക്കുന്ന പരിശീലനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂലൈ 12 നു വൈകീട്ട് 5 മണിക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 0497 2763473.
മരം ലേലം
ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ പുതിയ ബില്‍ഡിംഗ് നിര്‍മ്മാണ സ്ഥലത്ത് നീക്കം ചെയ്യേണ്ട വിവിധതരം മരങ്ങളുടെ ലേലം ഇന്ന് രാവിലെ 11 മണിക്ക് ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ലേലം ചെയ്യും. കൊട്ടേഷനുകള്‍ 10 മണി മുതല്‍ 10 45 വരെ ബേപ്പൂര്‍ സ്റ്റേഷനില്‍ സ്വീകരിക്കും.
ത്രിദിന ശില്പശാല
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഓ ആര്‍ സി പദ്ധതിയുടെ കോര്‍ ടീം അംഗങ്ങള്‍ക്കായി ത്രിദിന ശില്പശാല നടത്തും. ജൂലൈ 15,16, 17 തീയതികളിലായി നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാല ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ, ഓ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് ടിപി പ്രബിത തുടങ്ങിയവര്‍ പങ്കെടുക്കും.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ്
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍എസ്ബിവൈക്ക് കീഴില്‍ മൂന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കും. ഗവ മെഡിക്കല്‍ കോളേജ് , ആശുപത്രി എന്നിവയില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 60 വയസില്‍ താഴെ. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (ജൂലൈ 12) ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജൂലൈ 31 അര്‍ദ്ധരാത്രി മുതല്‍ 2020 ജൂണ്‍ 14 അര്‍ദ്ധരാത്രി വരെ ജില്ലയില്‍ പട്രോളിങ്, കടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി ഒരു സ്വകാര്യ ബോട്ട് വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 22 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2414074