News

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളുകളുടെയും അങ്കണവാടികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. എയ്ഡഡ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്‌കൂളുകളും പരിശോധിച്ച്  പ്രവൃത്തി നടത്തണം. നേരത്തെ […]

Local

നാടിന് മാതൃകയായി പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍

കുന്നമംഗലം : പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ഛ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണംചെയ്ത് കുന്നമംഗലം PSN കമ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍ മാതൃകയായി. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജിലാരംഭിച്ച ‘കളക്ഷന്‍ സെന്ററില്‍’ അനവധി അവശ്യ സാധനങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും അവ എത്രയും പെട്ടെന്ന് വരുംദിവസങ്ങളില്‍ ഉപയോക്താക്കള്‍ക് വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ ശ്രീ. സുചേഷ്, PSN ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. പ്രിയ സുചേഷ് എന്നിവര്‍ അറിയിച്ചു. ആവശ്യമുള്ള ക്യാമ്പ് ഡയറക്ടര്‍മാര്‍ 9745717531, 8086866806 എന്നീ […]

Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കനത്ത മഴ മുതല്‍ അതിതീവ്ര മഴവരെ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട് യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

Local

അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് വിമുക്തഭടന്‍മാരുടെ മക്കളില്‍ ഫ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15. ഫോണ്‍ : 0495 2771881.  ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത – ബി.എസ്‌സി, […]

Kerala

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരളതീരത്തും അറബിക്കടലിന്റെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറുഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

News

കോഴിക്കോട് ഫോണും വിളിച്ച് റോഡ് കടന്നാല്‍ ഇനി പണി പാളും

കോഴിക്കോട്: നഗരത്തില്‍ ഇനി ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നാല്‍ പോലീസിന്റെ പിടി വീഴും. ഫോണും നോക്കി റോഡ് മുറിച്ചുകടന്നാല്‍ 200 രൂപയാണ് പിഴയായി ഈടാക്കുക. ഫോണിന്റെ സ്‌ക്രീന്‍ നോക്കിക്കടന്നാലും ഇത് ബാധകമാണ്. ഇതിനായി മഫ്തി പോലീസിനെയും നിയമിക്കും. പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് എതിരെയുള്ള വകുപ്പ് ചുമത്തിയാണ് പിഴയടക്കുന്നത്. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം വേണം സീബ്ര ക്രോസ് ഇല്ലാത്ത സ്ഥലത്ത് മുറിച്ചുകടക്കാന്‍. സീബ്ര ക്രോസിലും റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന്റെ ഇരുവശവും നോക്കണം. […]

News

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്‍മ

കുന്നമംഗലം: സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നല്‍കി സമൂഹത്തിന് മാതൃക കാണിച്ച സാമൂഹ്യ പ്രവര്‍ത്തകനും FITU മണ്ഡലം കണ്‍വീനറുമായ സലീം മേലേടത്തിനെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പൊന്നാട അണിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശന്‍ മടവൂര്‍, ഇ.പി. അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ടി.പി. […]

Local

അറിയിപ്പുകള്‍

ഗവ. ആര്‍ട്‌സ് കോളേജിന് ഇന്ന് അവധി നവജീവന്‍ ക്ലിനിക് ഉദ്ഘാടനം ഇന്ന്  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്കിന്റെ  ഉദ്ഘാടനം ഇന്ന് (ജൂലൈ 23) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  നിര്‍വഹിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തര മേഖല ഡിഐജി ( പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) സാം തങ്കയ്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജയിലിലെ അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി നവജീവന്‍ ക്ലിനിക്കിന്റെ സേവനം […]

Local

ജൂലൈ 25 വരെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം : ജില്ലാകളക്ടര്‍

കോഴിക്കോട്: ജൂലൈ 25 വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22-ന് റെഡ്അലേര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്.  ദുരന്തപ്രതിരോധ-നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നഗരസഭയിലെ എല്ലാ ഡ്രെയിനുകളും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ച് ഉടന്‍ തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു നല്കാന്‍ വില്ലേജ്ഓഫീസര്‍, പഞ്ചായത്ത്‌സെക്രട്ടറി  അസി സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ എഇ, […]

error: Protected Content !!