ഗവ. ആര്‍ട്‌സ് കോളേജിന് ഇന്ന് അവധി
നവജീവന്‍ ക്ലിനിക് ഉദ്ഘാടനം ഇന്ന്
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 23) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തര മേഖല ഡിഐജി ( പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) സാം തങ്കയ്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജയിലിലെ അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി നവജീവന്‍ ക്ലിനിക്കിന്റെ സേവനം മാസത്തില്‍ ഒരു ദിവസം ജില്ലാജയിലില്‍ ലഭിക്കും. ഇംഹാന്‍സിന്റെ സഹകരണത്തോടെ ഡോക്ടറുടെ സേവനവും മരുന്നുവിതരണവും എല്ലാമാസവും ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 100 പേര്‍ക്ക് സ്‌നേഹസ്പര്‍ശം, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന സൗജന്യ വൃക്ക-ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ഉണ്ടായിരിക്കും.ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ഉത്തരമേഖല സ്‌പെഷ്യല്‍ ഓഫീസര്‍ എം.വി രവീന്ദ്രന്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി. രാജേഷ് കുമാര്‍, ഉത്തരമേഖല റീജിണല്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.വി മുകേഷ് സ്‌നേഹസ്പര്‍ശം വൈസ് ചെയര്‍മാന്‍ ടി.വി ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ യു.ജി കേന്ദ്രീകൃത മൂല്യനിര്‍ണ്ണയക്യാമ്പ് നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ 23) കോളേജിന് അവധി ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഐ.ടി.ഐ അഡ്മിഷന്‍ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൗണ്‍സിലിങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 24, 25 തീയതികളില്‍ നടത്തും. ഇന്‍ഡ്ക്‌സ് മാര്‍ക്ക് 230 ന് മുകളിലുള്ളവര്‍ 24 നും 220 ഉം അതിന് മുകളിലുമുള്ളവര്‍ 25 നും ഒറിജിനല്‍ സെര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം രാവിലെ എട്ടിന് ഐ.ടി.ഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്റര്‍ പേരാമ്പ്രയില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 27 ന് രാവിലെ 10.30 ന് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് 250 രൂപ ഒറ്റത്തവണ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്താം. താല്‍പര്യമുളളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178
ജെ.പി.എച്ച്.എന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സ്‌കൂളിലെ എ.എന്‍ .എം കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളില്‍ സ്‌കൂളില്‍ പരിശോധനയ്ക്ക് ലഭിക്കും. ഫോണ്‍ 04994 227613.
തീരമൈത്രി-സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി 75,000 രൂപവരേയും നാല് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപവരേയും ഈ പദ്ധതിയില്‍ തിരിച്ചടക്കേണ്ടതില്ലാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടക്ക് പ്രായമുള്ള) നാലുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, വെള്ളയില്‍, കോഴിക്കോട്. (ഫോണ്‍ നമ്പര്‍: 9745100221,9995231515) എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
സൈക്കോളജി അപ്രന്റീസ് ഒഴിവ്
സൈക്കോളജി അപ്രന്റീസ് ഒഴിവ്കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്‍ട്രല്‍ ഫോര്‍ വെല്‍ബീങ് എന്ന പദ്ധതിയുടെ ഭാഗമായി മങ്കട ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാര്‍ത്ഥികളെ താത്കാലികമായി നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ 26 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാവണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തിപരിചയം അഭിലഷണീയമായ യോഗ്യതയായി പരിഗണിക്കും. ഫോണ്‍ – 4933-202135.