Local

കോവിഡ് 19: ജില്ലയില്‍ പരിശോധന കര്‍ശനമാക്കി

കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍  നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവിമാര്‍ (സിറ്റി, റൂറല്‍) സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, നാല് താലൂക്ക് സ്‌ക്വാഡുകള്‍, പോലീസ് സ്‌ക്വാഡുകള്‍, 118 വില്ലേജ് സ്‌ക്വാഡുകള്‍ എന്നിവ നിരീക്ഷണത്തിനായി രംഗത്തുണ്ട്. സാധുവായ സത്യവാങ്ങ്മൂലമോ പെര്‍മിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമ […]

Local

കൊറോണ; കോഴിക്കോട് പുതുതായി രണ്ടുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 13th February 2020
  • 0 Comments

കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനായി ജില്ലയില്‍ 2 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്ലന്‍ഡ് വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വന്നവരെയാണ് ് നിരീക്ഷണത്തിലുള്ളത്. മലപ്പുറം സ്വദേശിയാണ് മെഡിക്കല്‍ കോളജിലുള്ളത്.ഇവര്‍ ഉള്‍പ്പെടെ വീടുകളിലായി 400 പേരാണ് നിരീക്ഷണത്തിലുള്ളത്.3 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 30 സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ വന്ന 22 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇന്നും നാളെയും ജില്ലയിലെ 16 ബ്ലോക്ക് പിഎച്ച്‌സി യൂണിറ്റ് തലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം […]

Local

റോഡ് സുരക്ഷാ വാരം ജനുവരി 11 മുതല്‍ 17 വരെ

ജില്ലയില്‍ റോഡ് സുരക്ഷ വാരം ജനുവരി 11 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടത്തും. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി അപകടമേഖല വിശകലനം ചെയ്ത് റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍ച്ചയായി വാഹന പരിശോധന നടത്തുകയും ചെയ്യും. റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ കൃത്യമായി സംഘടിപ്പിക്കും. ജില്ലയില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് യുവജനങ്ങളെ പങ്കാളികളാക്കി ട്രാഫിക് മാനേജ്‌മെന്റ് ക്ലബ്ബുകള്‍ രൂപീകരിക്കാനും […]

News

അര്‍ദ്ധരാത്രിയില്‍ 8,000ത്തോളം സ്ത്രീകള്‍ നിര്‍ഭയം നടന്നു

  • 30th December 2019
  • 0 Comments

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും […]

News

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍പ്രത്യേക വിഹിതം

  • 27th December 2019
  • 0 Comments

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സര്‍ക്കാരിലേക്കും ഡി.പി.സിയിലേക്കും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ച സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുപ്പത് കോടി രൂപ നീക്കി വെച്ചതായും യോഗം അറിയിച്ചു.ഗ്രാമപഞ്ചായത്തുകളായ കക്കോടി (65.76 ലക്ഷം), കൊടിയത്തൂര്‍ (41.47), കുരുവട്ടൂര്‍ (57.01), […]

News

ജില്ല സ്‌കൂള്‍ കലോത്സവം അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് പരാതി

  • 27th November 2019
  • 0 Comments

കുന്ദമംഗലം: കലോത്സവത്തിലെ ജില്ല തല മത്സരത്തില്‍ ഒരു ശതമാനത്തിന്റെ പേരില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് രക്ഷിതാവിന്റെ പരാതി. ഫാത്തിമഹന എന്ന കുട്ടിക്കാണ് അറബിക്ക് ഗ്രൂപ്പ് സോങില്‍ സബ് ജില്ലയില്‍ഒന്നാം സ്ഥാനം നേടുകയും തുടര്‍ന്ന് ജില്ലയില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപ്പീല്‍ തള്ളിയതായും പരിഗണിച്ചില്ലെന്നും രക്ഷിതാവ് കണിയാറക്കല്‍ മൊയ്തീന്‍കോയ പറഞ്ഞു. ഡി.ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹിയറിംങ്ങില്‍ […]

Kerala

അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ച പിന്നിടുന്നു; സഹായ അഭ്യര്‍ത്തനയുമായി നാട്ടുകാര്‍

  • 21st September 2019
  • 0 Comments

മാവൂര്‍ സ്വദേശി അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ചയാവുന്നു. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അഭിനവിനെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നാട്ടുകാര്‍. ”ഞങ്ങളുടെ പ്രയപ്പെട്ട അഭിനവിനെ (19 വയസ്സ്) കാണാതായിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. മാവൂര്‍ അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് അഭിനവ്. നാട്ടില്‍ തന്നെ ആരോടും അധികമായ കൂട്ട് കൂടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അഭിനവിനെ കാണാതായത് സെപ്തംബര്‍ 15 മുതലാണ്. […]

Kerala

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ജില്ലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. വി.വി.ഐ.പി ആയതിനാല്‍, പഴുതടച്ച് സുരക്ഷയൊരുക്കാന്‍ പൊലീസ് എല്ലാ വഴികളും പ്രയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പര്യടനത്തിന് മുന്നോടിയായി രാഹുല്‍ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് ലഭിച്ച വിവരം. അതിനാല്‍, വയനാട്ടിലെ പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നും പ്രത്യേക യൂണിറ്റുകളില്‍നിന്നും പൊലീസിനെ വയനാട്ടിലേക്ക് വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.30-ന് കണ്ണൂരില്‍ ആണ് […]

Local

പയമ്പ്ര സ്‌കൂളില്‍ വാന്‍ മറിഞ്ഞ് കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന് കെഎസ്‌യു

പയമ്പ്ര: പയമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് 7 കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായ ദുരുഹത ബന്ധപ്പെട്ട അധികൃതര്‍ പരിഹരിക്കണം, എലത്തൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പയമ്പ്ര സ്‌കൂളില്‍ മരം മുറിച്ചതുമായി ബന്ധപ്പെട്ട് അഴിമതി അന്വേഷണത്തിലാണ്. അതിനിടയിലാണ് പഴയ കെട്ടിടം പൊളിച്ച മരത്തടികള്‍ ഉള്‍പ്പെടെ ലേലത്തില്‍ പിടിച്ച സാധനങ്ങര്‍ സ്‌കൂളില്‍ നിന്ന് കൊണ്ടു […]

News

എംപി ഫണ്ട് വിനിയോഗം; പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

എം.പിമാരുടെ  പ്രാദേശിക  വികസന ഫണ്ട്  വിനിയോഗിച്ചു പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന എം.പി ലാഡ്സ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. വടകര മുന്‍  എം.പി  മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് എം.പി  എം.കെ രാഘവന്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് നിലവില്‍ നടക്കുന്ന 207 പ്രവൃത്തികളുടെ  പുരോഗതിയാണ് യോഗം വിലയിരുത്തിയത്.  പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ലുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. കലക്ടര്‍ എസ് സാംബശിവറാവു, […]

error: Protected Content !!