കോഴിക്കോട് : കലാകാരൻമാർ സമൂഹത്തിന്റെ നന്മ മരങ്ങളാണെന്നും അവർ നല്ല റോൾ മോഡലുകൾ ആകണമെന്നും എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്‌കുട്ടി ഉണ്ണികുളം പ്രസ്താവിച്ചു . കലാ ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്നമംഗലം അധ്യക്ഷം വഹിച്ചു . ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതം പറഞ്ഞു
കെ വി കുഞ്ഞാതു , സക്കീർ ഉസൈൻ കക്കോടി , അബ്ദു പുതുപ്പാടി , സ്റ്റീഫൻ കാസർകോഡ് ,ത്രേസ്യവർഗീസ് കോട്ടയം
ഖമറുദ്ധീൻ എരഞ്ഞോളി തുടങ്ങിയവർ സംസാരിച്ചു . വിജയ് അത്തോളി നന്ദിയും പറഞ്ഞു