കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്. ഇതിന്റെ ഭാഗമായി 100 ക്യാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് നിരീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കാന്‍ പുതിയ സംവിധാനമൊരുക്കും. ഇതിലൂടെ അമിതവേഗം, ഗതാഗതക്കുരുക്ക്, മറ്റ് നിയമലംഘനങ്ങള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനും നടപടിയെടുക്കാനും ട്രാഫിക് പൊലീസിന് സാധിക്കും.
76 നിരീക്ഷണ ക്യാമറകളും രണ്ട് മെഗാപിക്സല്‍ സിസ്‌കോ ക്യാമറകളുമാണ നിലവില്‍ ഉള്ളത്്. പുിതിയ ക്യാമറയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുവരെ സൂം ചെയ്‌തെടുക്കാന്‍ സാധിക്കും. അക്രമവും മോഷണവും നടന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് പൊലീസിന് അന്വേഷണം നടത്താനും ഇത് സഹായിക്കും.