കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിന് മുന്നിലെ ബസ് ബേ നിർമാണം അവസാനഘട്ടത്തിൽ. മേൽക്കൂരയിൽ പോളി കാര്‍ബണേറ്റ് ഷീറ്റ് പതിച്ചു. ബസുകള്‍ കയറുന്നതിനുള്ള സൗകര്യവും യാത്രക്കാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഇപ്പോള്‍ തയാറാക്കുന്നത്. മുമ്പുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയാണ് പുതിയതു പണിയാൻ ആരംഭിച്ചത്. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ ഫുട്പാത്തിലാണ് ആളുകളിപ്പോൾ ബസ് കാത്തുനിൽക്കുന്നത്
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബസ് ബേകള്‍ വേണമെന്ന മേഖല നഗരാസൂത്രണ വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 33 ബസ്ബേകള്‍ നിര്‍മിക്കാന്‍ കോര്പറേഷന് തീരുമാനിച്ചത്. ട്രാഫിക് പോലീസുമായി ചര്‍ച്ച ചെയ്താണ് സ്ഥലങ്ങൾ തീരുമാനിച്ചത്.