Trending

‘കുട്ടി സഖാവ്’ പേജും പൂട്ടി മെറ്റ

  • 16th August 2026
  • 0 Comments

ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാൻ്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ ‘കുട്ടി സഖാവ്’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പൂട്ടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവർ കമൻ്റ് ചെയ്തിരുന്നു.

Trending

വാരാണസി വിമാനത്താവളത്തിൽ വെടിയുതിർത്ത് യാത്രക്കാരൻ

  • 16th August 2026
  • 0 Comments

വാരണാസി വിമാനത്താവളത്തില്‍ വെടിയുതിര്‍ത്ത് യാത്രക്കാരന്‍. സ്വകാര്യ സുരക്ഷാസംഘത്തിലെ രണ്ടുപേര്‍ക്ക് പരിക്ക്. മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടയാളാണ് വെടിയുതിര്‍ത്തത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. കാരണം അന്വേഷിച്ച് സിഐഎസ്എഫ്.

Trending

സ്വാതന്ത്ര്യദിനത്തിൽ ബീച്ച് ആശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി

  • 16th August 2026
  • 0 Comments

കോഴിക്കോട്: പ്രത്യാശ സ്വയം സഹായ സംഘം–അയൽപക്ക സൗഹൃദ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ ടി.വി., ആർ.എം.ഒ. ഡോ. ഭാഗ്യരൂപ, എ.ആർ.എം.ഒ. ഡോ. ഹസീന എന്നിവർ വീൽചെയറുകൾ ഏറ്റുവാങ്ങി.പ്രത്യാശ ജില്ലാ പ്രസിഡന്റ് സീനത്ത് പയ്യാനക്കൽ, ജില്ലാ കമ്മിറ്റി അംഗം ഫെമിന പയ്യാനക്കൽ, സൗത്ത് മണ്ഡലം ബി.ഡി.എസ്. പ്രസിഡന്റ് സജ്‌ന റാഫി, മണ്ഡലം ബി.ഡി.എസ്. കോഓർഡിനേറ്റർ അസീസ് […]

Trending

ബിജെപി വിട്ട് നടൻ ദേവൻ; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

  • 16th August 2026
  • 0 Comments

തിരുവനന്തപുരം: നടൻ ദേവൻ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ തന്നെ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുവേദിയിലാണ് ദേവൻ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. 2004-ൽ ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബി.ജെ.പി.യിൽ ലയിപ്പിക്കുകയായിരുന്നു. കേരളം […]

Trending

വന്ദേമാതരം ആലാപനം: ‘വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത്: പ്രതികരിച്ച് കെ മുരളീധരന്‍

  • 16th August 2026
  • 0 Comments

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ദേശീയ നേതൃത്വമാണ് ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതെന്നും, ദേശീയഗാനം മാത്രമാണ് രാജ്യത്ത് നിർബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിവാദമായതുകൊണ്ടാണ് കേരളത്തിൽ അത് പാടേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഭരണകാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം എതിർത്തത് കൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടാത്തതെന്ന ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയുടെ പ്രസ്താവനയ്ക്കെതിരെയും മന്ത്രി രംഗത്തെത്തി. ഇമ്മാതിരി […]

Trending

80-ാം സ്വാതന്ത്ര്യദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി

  • 16th August 2026
  • 0 Comments

തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ വിപുലമായ ആഘോഷച്ചടങ്ങുകൾ നടന്നു. നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്പീക്കർ സ്വീകരിച്ചു. ഇതിനുപിന്നാലെ നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്കര്‍, കെ.ആര്‍.നാരായണന്‍ എന്നിവരുടെ പ്രതിമകളില്‍ സ്പീക്കർ പുഷ്പാർച്ചനയും നടത്തി. നിയമസഭാ ജീവനക്കാർ അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികളുടെ ബാൻഡ് മേളവും […]

Trending

സ്വാതന്ത്ര്യ ദിനാഘോഷം.

  • 16th August 2026
  • 0 Comments

കുന്ദമംഗലം: മുറിയനാൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനo ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ദേശീയ പതാക ഉയർത്തി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. മുറിയനാൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ സ്വാഗതവും എ.പി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ബാബുമോൻ, ഫാത്തിമ്മ ജസ്‌ലിൻ, […]

അരുണാചലിലെ മിന്നൽ പ്രളയം; ദിബാങ് താഴ്വരയിൽ കാണാതായ സൈനികർക്കായി തിരച്ചിൽ

  • 16th August 2026
  • 0 Comments

അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നാച്ചോ ഗ്രാമത്തിലെ റോഡ് നിർമ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിനിടയിൽ, ദിബാങ് വാലിയിലുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും നാല് പ്രദേശവാസികൾ മരിക്കുകയുണ്ടായി. കൂടാതെ, വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിബാങ് താഴ്‌വരയിലെ ആർമി ക്യാമ്പിന്റെ രണ്ട് താത്കാലിക വിശ്രമ കേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻതന്നെ […]

Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • 16th August 2026
  • 0 Comments

കുന്ദമംഗലം: ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 80-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. റിട്ടയേഡ് ആർമി ഓഫീസർ പൂളപ്പറമ്പത്ത് വിജയകുമാർ പതാക ഉയർത്തി പുഷ്പാർച്ചനയും പതാക വന്ദനവും നടത്തി. ദീർഘകാലം മികച്ച സൈനിക സേവനം നടത്തി നാടിൻറെ അഭിമാനമായി മാറിയ അദ്ദേഹത്തിനെ ചടങ്ങിൽ പ്രസിഡൻറ് മോഹനൻ പടിഞ്ഞാറെ കുന്നത്ത് പൊന്നാട അണിയിച്ച് ദേശത്തിൻറെ അംഗീകാരം നൽകിആദരിച്ചു. തുടർന്ന് ശൈലേന്ദ്രൻ എപി,ശശിധര വാരിയർ, ധർമ്മൻ പി,സഹദേവൻ നായർ, കുന്നത്ത് അസീസ്, നന്ദിനി ബാലകൃഷ്ണൻ അടുക്കത്ത്, ഹഫ്സ അസൈൻ, ഷാജു […]

Trending

“ഡൗൺ ടു എർത്ത് സതീശൻ”; അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി ജഗദീഷ്

  • 16th August 2026
  • 0 Comments

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി പുകഴ്ത്തി നടന്‍ ജഗദീഷ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ തനിക്ക് എന്തും സംസാരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയുമെന്നും എന്നാല്‍ വെരി ഡൗണ്‍ ടു എര്‍ത്ത് എന്നേ താന്‍ പറയുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള നടന്റെ പുകഴ്ത്തല്‍. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്ങ് സതീശന്‍, വെരി ഡേറിംഗ് […]

error: Protected Content !!