Kerala kerala

പ്രവാസികള്‍ക്ക് ഇരുട്ടടി; ഓണത്തിന് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക്

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി. വിമാന കമ്പനികള്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്കാണ്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. 12000 രൂപ മുതല്‍ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നല്‍കി ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികള്‍. ഇപ്പോള്‍ തിരികെ പോകാന്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയിലാണവര്‍. 80,000 മുതല്‍ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന […]

Trending

സന്നിധാനത്തും പമ്പയിലും ആധുനിക ‌‌‌നെയ്യ് പരിശോധനാ ലാബ് വരുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രിയുടെ നിർദ്ദേശം

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരില്‍ നിന്നുള്ള നെയ്യ് ശേഖരണത്തിനായി, സന്നിധാനത്തും പമ്പയിലും ഭക്ഷ്യസുരക്ഷാ ലാബുകൾ സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്‍കി. അപ്പം, അരവണ നിർമാണത്തിന് ഇനി മുതൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് നടപടി. ഫോറൻസിക് മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാകണം നെയ്യുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്. ലാബുകള്‍ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബോര്‍ഡ് കണ്ടെത്തണമെന്നുമാണ് […]

Trending

പന്തീർപാടം പൗരസമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • 15th August 2026
  • 0 Comments

കുന്ദമംഗലം: പന്തീർപാടം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പന്തീർപാടത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പഴയകാല പൊതുപ്രവർത്തകൻ യു പി ചാത്തു ദേശീയ പതാക ഉയർത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ മധുസൂദനൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം ബാബുമോൻ, മെമ്പർമാരായ സജീവ്കുമാർ, മിന്നത്ത് അയിഷാബി, എം പി കേളുക്കുട്ടി, ഗിരീശൻ, കെ കെ മുഹമ്മദ്, പി സുരേന്ദ്രൻ, പി മൊയ്തീൻ, കെ എം അലിയ്യി, ചന്ദ്രമോഹൻ, […]

Kerala kerala

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വിടി ബല്‍റാം എംഎല്‍എ

  • 15th August 2026
  • 0 Comments

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വി ടി ബല്‍റാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയര്‍ത്തുന്ന ചിത്രം ബല്‍റാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്. വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരായ സ്വാതന്ത്രമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത് വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വതന്ത്ര്യം,സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്,അവയോരോന്നിനും വേണ്ടി പോരാടുക എന്നത് […]

Trending

സ്വാതന്ത്ര്യ ദിനാഘോഷം: കോഴിക്കോട് ക്യാപ്റ്റൻ വിക്രം മൈതാനത്ത് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയർത്തി

  • 15th August 2026
  • 0 Comments

കോഴിക്കോട്: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഷൗക്കത്തലി എ.പി, റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എന്നിവരും പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു. പരേഡ് […]

Trending

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍; കോഴിക്കോട് കോർപ്പറേഷനിൽ ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും

  • 15th August 2026
  • 0 Comments

തിരുവനന്തപുരം/കോഴിക്കോട് : തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും നഗരസഭ ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും മേയർ വി വി രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്ളാണ് അരങ്ങേറിയത്. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയർ ദേശീയപതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകിയശേഷമാണ് ഇരുകൂട്ടരും ദേശീയഗാനവും വന്ദേമാതരവും ഒരുമിച്ച് ആലപിച്ചത്. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ […]

National

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

  • 15th August 2026
  • 0 Comments

ന്യുഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവന്‍ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതി എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തില്‍ നടന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദള്‍ നേതൃത്വത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുമ്പോള്‍ തന്നെ നേതാക്കള്‍ ഇടപെടുന്നുണ്ട്. എന്നാല്‍, ഗാനാലാപനം തുടരുകയായിരുന്നു. വന്ദേമാതരം […]

Trending

സംസ്ഥാനത്ത് ഓണം ബോണസ് പ്രഖ്യാപിച്ചു

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപന ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും അനുവദിച്ച് സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്തുതുടങ്ങും. ജീവനക്കാർക്ക് 4,500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത മറ്റ് വിഭാഗം ജീവനക്കാർക്ക് 3,000 രൂപയും, സർവീസ് പെൻഷൻകാർക്ക് 1,250 രൂപയും പ്രത്യേക ഉത്സവബത്തയായി ലഭിക്കും. ഏക അധ്യാപക വിദ്യാലയങ്ങൾ, പെരിപതെറ്റിക് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, ആയമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് […]

Trending

80-ാം സ്വാതന്ത്ര്യദിനം; എംഎൽഎ ഓഫീസിൽ ദേശീയപതാക ഉയർത്തി പ്രതിപക്ഷ നേതാവ്

  • 15th August 2026
  • 0 Comments

സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനയ്ക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു.

error: Protected Content !!