Trending

സന്നിധാനത്തും പമ്പയിലും ആധുനിക ‌‌‌നെയ്യ് പരിശോധനാ ലാബ് വരുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരില്‍ നിന്നുള്ള നെയ്യ് ശേഖരണത്തിനായി, സന്നിധാനത്തും പമ്പയിലും ഭക്ഷ്യസുരക്ഷാ ലാബുകൾ സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്‍കി. അപ്പം, അരവണ നിർമാണത്തിന് ഇനി മുതൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് നടപടി. ഫോറൻസിക് മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാകണം നെയ്യുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്. ലാബുകള്‍ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബോര്‍ഡ് കണ്ടെത്തണമെന്നുമാണ് നിര്‍ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!