Kerala kerala

പ്രവാസികള്‍ക്ക് ഇരുട്ടടി; ഓണത്തിന് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി. വിമാന കമ്പനികള്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്കാണ്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.

12000 രൂപ മുതല്‍ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നല്‍കി ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികള്‍. ഇപ്പോള്‍ തിരികെ പോകാന്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയിലാണവര്‍. 80,000 മുതല്‍ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഏകദേശം 10 ഇരട്ടിക്ക് മുകളില്‍ തുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരക്ക് ഇതിന്റെ 40% മാത്രം.

പശ്ചിമ ഏഷ്യന്‍ സംഘര്‍ഷങ്ങള്‍ വീതിയും ദുരിതവും വിതച്ച പ്രവാസി ജീവിതങ്ങളോട് വന്‍ കൊള്ളയാണ് വിമാന കമ്പനികള്‍ കാണിക്കുന്നത്. അതിന്റെ പാപഭാരം പേറേണ്ടതാകട്ടെ ട്രാവല്‍ ഏജന്‍സികളും കൊള്ള തടയാന്‍ മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യം . ഇല്ലെങ്കില്‍ ജോലിക്കായി തിരികെ കടല്‍ കടക്കാന്‍ കഴിയാത്ത അവസ്ഥയിലാകും പ്രവാസികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!