മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിദേശ രാജ്യങ്ങളുടെ സഹായം തേടി സര്‍ക്കാര്‍
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. മലാവി വൈസ് പ്രസിഡന്റ് സലോസ് ക്ലോസ് ചിലിമയും മറ്റ് ഒമ്പത് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 9.15നാണ് മലാവി തലസ്ഥാനമായ ലൈലോങ്വൊയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. വൈസ് പ്രസിഡന്റുമായി വിമാനം പറന്നത് വെറും 45 മിനിറ്റ് യാത്ര ചെയ്യേണ്ട സുസുവിലേയ്ക്കായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. പിന്നാലെ തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അതേസമയം രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ […]