National

265 മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തി; യാത്രക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേര്‍ അപകടത്തില്‍ മരിച്ചുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 53 പ്രദേശവാസികള്‍ മരിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

National

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയിലും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തും.

National

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണ സംഖ്യ 110 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

National Trending

അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍

അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു. വിമാനത്താവളത്തിനു സമീപം എയര്‍ ഇന്ത്യാ യാത്രാവിമാനമാണ് തകര്‍ന്നുവീണത്.  242 യാത്രക്കാർ ഉണ്ടായതായി വിവരം. യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

Kerala kerala

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

  • 17th December 2024
  • 0 Comments

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി – ബഹ്‌റൈന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ പത്തേമുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട വിമാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചത്. വിമാനത്തിന്റെ ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടെത്തിയതാണ് തിരിച്ചിറക്കാനുള്ള കാരണം. ചെത്തലത്ത് ദ്വീപിന് മുകളില്‍ നിന്നും മടങ്ങിയ വിമാനം 12.32ന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. ജീവനക്കാര്‍ ഉള്‍പ്പെടെ 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

kerala Kerala

ക്രിസ്മസിന് നാട്ടിലെത്താന്‍ പാടുപെടും; ആഭ്യന്തര വിമാന നിരക്ക് വര്‍ധിപ്പിച്ചു

  • 10th December 2024
  • 0 Comments

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന ഒരുപാട് മലയാളികള്‍ കേരളത്തിന് പുറത്തും വിദേശത്തുമുണ്ട്. എന്നാല്‍ നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധിപ്പിച്ചു. ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. ചില സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. 22,000 രൂപയില്‍ […]

Kerala kerala

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു; ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തില്‍

  • 10th November 2024
  • 0 Comments

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ജലവിമാനമിറങ്ങുക. നാളെ രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് ജലവിമാനം താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എം എല്‍ എമാരായ എ. രാജ,എം. എം. മണി എന്നിവര്‍ സന്നിഹിതരായിരിക്കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ (നവംബര്‍ 11) നാളെ രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌റിയാസാണ് മാട്ടുപ്പെട്ടി […]

GLOBAL International

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിദേശ രാജ്യങ്ങളുടെ സഹായം തേടി സര്‍ക്കാര്‍

  • 11th June 2024
  • 0 Comments

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. മലാവി വൈസ് പ്രസിഡന്റ് സലോസ് ക്ലോസ് ചിലിമയും മറ്റ് ഒമ്പത് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 9.15നാണ് മലാവി തലസ്ഥാനമായ ലൈലോങ്വൊയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. വൈസ് പ്രസിഡന്റുമായി വിമാനം പറന്നത് വെറും 45 മിനിറ്റ് യാത്ര ചെയ്യേണ്ട സുസുവിലേയ്ക്കായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. പിന്നാലെ തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അതേസമയം രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ […]

National

ഇന്ത്യയില്‍നിന്ന് റഷ്യയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു.

  • 21st January 2024
  • 0 Comments

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് റഷ്യയിലെ മോസ്‌കോയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നത്. അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി ടോളോയാണ് വിവരം പുറത്തുവിട്ടത്. സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. വിമാനത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉസ്ബെക്കിസ്താന്‍ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആറ് യാത്രക്കാരുമായി വന്ന റഷ്യന്‍ രജിസ്‌ട്രേഡ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായി […]

National News

വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു;ഡിജിസിഎ അന്വേഷണം തുടങ്ങി

  • 17th January 2023
  • 0 Comments

ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.ഡിസംബർ 10 നാണ് സംഭവം നടന്നത്. ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനത്തിൽ ആയിരുന്നു സംഭവം.അതേസമയം വിമാനത്തിന്റെ വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളണ്ട്.എംപിയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നത് ഒരു യാത്രക്കാരനാണെന്നാണ് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും സ്ഥിരീകരിച്ചത്.

error: Protected Content !!