International News

വിമാനത്തിൽ നല്‍കിയ ഭക്ഷണത്തിൽ പാമ്പിന്റെ തല;പരാതി,അന്വേഷണം

  • 26th July 2022
  • 0 Comments

വിമാനത്തിൽ നല്‍കിയ ഭക്ഷണത്തിൽ പാമ്പിന്റെ തല.തുർക്കി വിമാനക്കമ്പനിയായ സൺഎക്സ്പ്രസിന് എതിരെയാണ് ഇതിനെത്തുടർന്ന് പരാതിയുമായി ക്യാബിൻ ക്രൂ അംഗം രംഗത്തെത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൺഎക്സ്പ്രസ് അധികൃതർ അറിയിച്ചു.ഈമാസം 21ന് തുർക്കിയിലെ അങ്കാരയിൽ നിന്ന് ജർമനിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.അങ്കാരയിൽനിന്നു ജർമനിയിലെ ഡസൽഡോർഫിലേക്കു പോയ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾക്കു നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തിൽ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികൾക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടതെന്നു കാബിൻ ക്രൂ അംഗം പരാതിയിൽ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഭക്ഷ്യവിതരണക്കാരുമായുള്ള […]

Kerala News

വിമാനത്തിലുണ്ടായ പ്രതിഷേധം;ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം,വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താനും ഉത്തരവ്

  • 20th July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും […]

Kerala News

വിമാനത്തിനുള്ളിലെ പ്രതിഷേധം; കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് വി.ഡി സതീശന്‍

  • 24th June 2022
  • 0 Comments

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് പറഞ്ഞത് ശരിയായതിനാലാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതെന്നും മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുഖ്യമന്ത്രിയോട് മറ്റ് വ്യക്തിവിരോധങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ കലാപാഹ്വാനം നടത്തിയത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി […]

Kerala News

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • 23rd June 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം […]

Kerala News

നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചു; മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു,വധശ്രമക്കേസില്‍ എഫ്‌ഐആര്‍

  • 14th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ വധിക്കാനുള്ള ഉദ്ദേശത്തോടെയെന്ന് എത്തിയത് എന്ന് എഫ്‌ഐആര്‍. വലിയതുറ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനെയും ആക്രമിച്ചെന്നും എഫ്ഐആർ പറയുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതിക്രമം തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു.രാഷ്ട്രീയവൈരാഗ്യത്താലാണ് ഇത്തരത്തിലൊരു ശ്രമം […]

Kerala News

വിമാനത്തിലെ പ്രതിഷേധം;3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

  • 14th June 2022
  • 0 Comments

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. വവധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.

Kerala News

മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി, വിമാനത്തിനുള്ളിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച് എന്ന് ഇ പി തള്ളിമാറ്റി

  • 13th June 2022
  • 0 Comments

കണ്ണൂരിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത് മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജന്‍ തള്ളിമാറ്റി. യൂത്ത് കോൺഗ്രസുകാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍ദീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്.തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര […]

International News

പെണ്‍ചിറകിലേറി; വനിത ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ്, ചരിത്രം സൃഷ്ടിച്ച് സൗദി

പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ചരിത്രം സൃഷ്ടിച്ച് സൗദിയില്‍ വിമാന സര്‍വീസ്. ഫ്ളാഗ് കാരിയറായ സൗദിയുടെ ബജറ്റ് സബ്സിഡിയറിയായ ഫ്ളൈഡീല്‍ നടത്തുന്ന വിമാനത്തില്‍ തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദലേക്കുള്ള യാത്രയിലാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചതെന്ന് ഫ്ളൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി […]

News Sports

വിമാനയാത്രക്കിടെ ശല്യം ചെയ്യൽ കുപ്പിയെടുത്ത് എറിഞ്ഞു;മുഖം ഇടിച്ച് പഞ്ചറാക്കി മൈക്ക് ടൈസണ്‍

  • 23rd April 2022
  • 0 Comments

വിമാനയാത്രക്കിടെ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന സഹയാത്രികെന്റെ മുഖം ഇടിച്ച് പരത്തി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍. ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് സംഭവത്തില്‍ ദൃശ്യം പുറത്തുവിട്ടു. വിമാനത്തില്‍ കയറിയത് മുതല്‍ സഹയാത്രികന്‍ മൈക്ക് ടൈസണെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. ആദ്യം സൗഹൃദം കാണിച്ച മൈക്ക് ടൈസണ്‍ പിന്നീട് ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് ഇടിച്ചിട്ടതെന്ന് ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് പറയുന്നു.യാത്രക്കാരന്‍ മൈക്ക് ടൈസണ് നേരെ കുപ്പിയെറിഞ്ഞതിനെ […]

National News

എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ എലി; വൈകിയത് രണ്ട് മണിക്കൂര്‍

  • 22nd April 2022
  • 0 Comments

എലി കാരണം വിമാനത്തിന്റെ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് എലി കാരണം വൈകിയത്.വിമാനം 4:10ന് ആണ് ടേക്കോഫ് ചെയ്തത്. വിമാനത്തില്‍ നിന്ന് എലിയെ മാറ്റിയതിന് ശേഷമാണ് യാത്രക്കാരുമായി പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ 822 നമ്പര്‍ വിമാനത്തിലാണ് എലി കടന്നുകൂടിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.ഈ വര്‍ഷം ജനുവരി 27 […]

error: Protected Content !!