National News

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കി

  • 22nd February 2022
  • 0 Comments

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യയടക്കം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം.നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പിസിആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് […]

National News

യാത്രാവിലക്ക് നീക്കി സൗദി;ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശിക്കാം

  • 26th November 2021
  • 0 Comments

ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അനുമതി നൽകിയ ഈ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിലെത്തിയശേഷം അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

International News

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് […]

കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ്ങില്‍ വിലക്ക്

  • 19th April 2021
  • 0 Comments

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. മെയ് മൂന്ന് വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിസ്താര വിമാനങ്ങളില്‍ ഈ മാസം ഹോങ്കോങ്ങില്‍ എത്തിയ അമ്പതോളം യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താല്‍ വിസ്താരയുടെ സര്‍വീസുകള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് […]

ഇന്ധന ചോര്‍ച്ച;ഷാർജ -കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് അടിയന്തരലാൻഡിംഗ് നടത്തി

  • 19th February 2021
  • 0 Comments

ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യാത്രാമധ്യേതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി.വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിത്. വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തില്‍ എത്തിയതിനേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

News

കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു

കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. മഞ്ചേരി തിരുവാലി ശ്രീ വിഹാറില്‍ അരവിന്ദാക്ഷന്‍ (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരവിന്ദാക്ഷന് കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

News

സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ അടഞ്ഞുകിടക്കുന്ന രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

International

യുക്രൈന്‍ വിമാനം തകര്‍ന്നു; 180 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യുക്രെയ്‌ന്റെ ബോയിങ് 737-800 വിമാനം ഇറാനില്‍ തകര്‍ന്നു. 170 യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും വിമാനജീവനക്കാരും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നതായാണ് ഇറാന്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് വിമാനം […]

Kerala

2020ലേക്കുള്ള ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുകള്‍ ഗോ എയര്‍ പുറത്തിറക്കി

  • 4th September 2019
  • 0 Comments

കൊച്ചി : അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.  2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയറിന്റെ  ആഭ്യന്തര  ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍. ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണീ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. […]

error: Protected Content !!