വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; സോണിയക്കെതിരെ ബിജെപിയും വിഎച്ച്പിയും
ന്യൂ ഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് ഹൈക്കമാൻഡിന് കാര്യങ്ങൾ വിശദീകരിച്ചത്. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് സംഭവത്തിന് കാരണമെന്നാണ് നേതൃത്വത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എ.ഐ.സി.സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായി ആലപിച്ചത്. കോൺഗ്രസിന്റെ […]







