Trending

വൈസ് ചാൻസലർക്ക് ശവമഞ്ചം: പ്രാകൃത നടപടിയെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; കർശന നടപടിയുണ്ടാകും

  • 17th August 2026
  • 0 Comments

കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ച് ശവമഞ്ചം ഒരുക്കിയ സംഭവം പ്രാകൃതവും പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള സമര ആഭാസങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ ശവമഞ്ചം ചുമന്നുകൊണ്ട് പോയി ആക്ഷേപിക്കാനും അപമാനിക്കാനും നടത്തുന്ന പ്രവണതകളെ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ സംശയമില്ലാതെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്‌കൃത സർവകലാശാലാ കാമ്പസിൽ എസ്.എഫ്.ഐ […]

Trending

കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി

  • 17th August 2026
  • 0 Comments

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതിയില്ല. പാലയാട് ക്യാമ്പസില്‍ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് സര്‍വകലാശാല നടപടി. പരിപാടിക്ക് വൈസ് ചാൻസലറുടെ മുൻ‌കൂർ അനുമതി ഇല്ലെന്നാണ് ക്യാമ്പസ്‌ ഡയറക്ടറുടെ വാദം. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.

Trending

കാലടി സർവകലാശാല വിസി സിസാ തോമസിന് പൂര്‍ണ്ണ പിന്തുണയുമായി ഗവര്‍ണര്‍; സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി

  • 17th August 2026
  • 0 Comments

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സിസാ തോമസിനെ വിദ്യാർത്ഥികൾ ദേഹോപദ്രവവും കയ്യേറ്റവും ചെയ്ത സംഭവത്തിൽ, സിസാ തോമസിന് പൂർണ്ണ പിന്തുണയുമായി ഗവർണർ രംഗത്ത്. ഗവർണറുടെ ആവശ്യപ്രകാരം ‘അറ്റ് ഹോം’ പരിപാടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിലയിരുത്തി. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതും സിസാ തോമസ് ഗവർണറെ നേരിട്ട് അറിയിച്ചു. തുടർന്ന് സംഭവത്തിൽ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദ്ദേശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് […]

Trending

വിവാദ സവർക്കർ ചോദ്യം; അധ്യാപകന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

  • 17th August 2026
  • 0 Comments

കൊച്ചി: വിവാദ സവർക്കർ ചോദ്യത്തിൽ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള അധ്യാപകന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകും. നടപടിയെടുക്കാൻ സർക്കാരിന് കഴിയുമെങ്കിലും, ചോദ്യം തെറ്റായതിന്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിൽ വിശദമായ മറുപടി നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ സസ്പെൻഷൻ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

Trending

കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  • 17th August 2026
  • 0 Comments

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 16 – നാണ് ബിലാലിനെ കാണാതായത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരനൊപ്പം കളിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ബിലാൽ

Trending

കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും; ഇന്നും മൊഴിയെടുക്കൽ തുടരും

  • 17th August 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ, കൂടുതൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ മൊഴി കോഴിക്കോട് ടൗൺ പൊലീസ് രേഖപ്പെടുത്തി. മറ്റു പരാതിക്കാരിൽ ചിലർ നഗരത്തിൽ ഇല്ലാത്തതിനാൽ അവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതിനുശേഷം കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ ലംഘനമോ നിയമപരമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടും.

Trending

കോഴിക്കോട് ലഹരിക്കടിമയായ മകൻ അച്ഛനെ അടിച്ചുകൊന്നു

  • 17th August 2026
  • 0 Comments

കോഴിക്കോട്: വെള്ളിപറമ്പിൽ ലഹരിയിൽ ആയ മകന്റെ അടിയേറ്റ് അച്ഛൻമരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)മരിച്ചത്.പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകൻ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് വീട്ടിലെത്തിമകൻ അഭിരാമിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹംനിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Trending

സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു; ഇന്ന് കർഷകദിനം

  • 17th August 2026
  • 0 Comments

മലയാളിയുടെ സംസ്കാരത്തോടും ജീവിതത്തോടും ഏറ്റവും ചേർന്നുനിൽക്കുന്ന പൊന്നിൻ ചിങ്ങമാസത്തിന് ഇന്ന് തുടക്കമായി. കർക്കടക മാസത്തിലെ പഞ്ഞത്തിനും പേമാരിക്കുമൊടുവിൽ മലയാളി നാട് സമൃദ്ധിയിലേക്കും സുവർണ്ണ പ്രതീക്ഷകളിലേക്കും ഉണരുന്ന പുതുവർഷപ്പിറവിയാണ് ചിങ്ങം ഒന്ന്. പ്രകൃതിപോലും മനോഹരമായ ഭാവമാറ്റങ്ങളോടെ പൂവിളികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മണ്ണറിഞ്ഞ് അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലം കൂടിയായ ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നു. മണ്ണും മനസ്സും ചേർത്തുവെച്ചുള്ള ഒരുമയുടെ കരുത്തോടെ, കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മറ്റൊരു പൊന്നോണക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഓരോ മലയാളിയും.

Trending

ഇസ്തിരി ഇടുന്നതിനിടെ നിന്ന് ഷോക്കേറ്റു; 13കാരിക്ക് ദാരുണാന്ത്യം

  • 16th August 2026
  • 0 Comments

പറവൂര്‍: അവധി ദിവസത്തിനു ശേഷം ഓഗസ്റ്റ് 17-ന് സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പറവൂര്‍ ചെറിയപല്ലംതുരുത്ത് അടിമപ്പറമ്പില്‍ സനീഷ് – നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. രണ്ടു ദിവസത്തെ അവധിക്കുശേഷം അടുത്ത ദിവസം സ്‌കൂളില്‍ പോകുന്നതിനായി യൂണിഫോം തേക്കുന്നതിനിടയില്‍ അയേണ്‍ ബോക്‌സില്‍ നിന്നും കുട്ടിക്ക് […]

Trending

സ്വകാര്യയാത്രക്ക് സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി

  • 16th August 2026
  • 0 Comments

കൊച്ചി: സർക്കാർ ഹെലികോപ്റ്റർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് മുഖ്യമന്തി വി ഡി സതീശൻ. കർണാടകയിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയത്. കൊച്ചിയിൽ നിന്ന് ഇന്ന് ഉച്ചയോടെ കൂർഗിലേയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

error: Protected Content !!