കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ, കൂടുതൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ മൊഴി കോഴിക്കോട് ടൗൺ പൊലീസ് രേഖപ്പെടുത്തി. മറ്റു പരാതിക്കാരിൽ ചിലർ നഗരത്തിൽ ഇല്ലാത്തതിനാൽ അവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതിനുശേഷം കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ ലംഘനമോ നിയമപരമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടും.
കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും; ഇന്നും മൊഴിയെടുക്കൽ തുടരും

