കോഴിക്കോട്: മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും,ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എം ഡി സി രക്ഷാധികാരിയും പ്രമുഖ വ്യവസായിയു മായ ഡോക്ടർ എ. വി. അനൂപ്, കെ പി നമ്പൂതിരിസ് എം ഡി കെ.ഭവദാസൻ എന്നിവർ സ്പോൺസർ ചെയ്ത 1001പ്രീമിയം ഓണക്കി റ്റുകളുടെ വിതരണ ഉദ്ഘാടനം കാലിക്കറ്റ് ചേംബർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി നിർവഹിച്ചു . ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തിൽ നിത്യോപയോഗസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യാൻ സന്നദ്ധരായ എ വി. എ ഗ്രൂപ്പ്,കെ പി. നമ്പൂതിരീസ് എന്നീ കമ്പനികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അബ്ദുള്ളക്കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇരു കമ്പനികളും കാലിക്കറ്റ് ചേംബറിന്റെ സ്ഥാപക അംഗങ്ങളാണെന്ന് മുൻ പ്രസിഡണ്ട് എം. മുസമ്മിൽ സദസ്സിനെ അറിയിച്ചു. ഓണക്കിറ്റ് ഉത്പന്നങ്ങൾ വളരെ ഉപകാരപ്രദമാണെന്ന് സ്വീകരിച്ഛവർ അഭിപ്രായപ്പെ ട്ടു.മുഴുവൻ കിറ്റുകളുടെയും വിതരണം ഉടൻ പൂർത്തീകരിക്കുമെന്ന് എം. ഡി. സി.പ്രസിഡന്റ് ഷെവലിയർ. സി. ഇ. ചാക്കുണ്ണി പറഞ്ഞു. മുൻ ചേംബർ പ്രസിഡണ്ട് മാരായ സുബൈർ കൊ ളക്കാടൻ, റാഫി പി ദേവസ്യ, പി.എം. ഷാനവാസ്, അർഷദ് ആദിരാജ, കോയട്ടി മാളിയേക്കൽ, പി. ടി. ഉമ്മർകോയ, റിയാസ് നേരോത്ത് എന്നിവർ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം

