Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്ദമംഗലം: ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 80-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. റിട്ടയേഡ് ആർമി ഓഫീസർ പൂളപ്പറമ്പത്ത് വിജയകുമാർ പതാക ഉയർത്തി പുഷ്പാർച്ചനയും പതാക വന്ദനവും നടത്തി. ദീർഘകാലം മികച്ച സൈനിക സേവനം നടത്തി നാടിൻറെ അഭിമാനമായി മാറിയ അദ്ദേഹത്തിനെ ചടങ്ങിൽ പ്രസിഡൻറ് മോഹനൻ പടിഞ്ഞാറെ കുന്നത്ത് പൊന്നാട അണിയിച്ച് ദേശത്തിൻറെ അംഗീകാരം നൽകി
ആദരിച്ചു. തുടർന്ന് ശൈലേന്ദ്രൻ എപി,ശശിധര വാരിയർ, ധർമ്മൻ പി,സഹദേവൻ നായർ, കുന്നത്ത് അസീസ്, നന്ദിനി ബാലകൃഷ്ണൻ അടുക്കത്ത്, ഹഫ്സ അസൈൻ, ഷാജു അടുക്കത്ത്, അനീഷ് എരമംഗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി വിജു അമൃതനാഥൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡൻറ് അഖില രൂപേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ദേശീയ പതാകയും മിഠായി വിതരണവും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!