Local

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മൊട്ടയടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിപ്പിച്ച് പൊലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി (23)യാണു പിടിയിലായത്. ഇന്നലെ രാവിലെയാണു സംഭവം. ്. മറ്റു പല കേസിലും ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

News

ഡ്രൈവര്‍ റാങ്ക് പട്ടികയിലുള്ളവര്‍ കളിവണ്ടി ഉരുട്ടി മാര്‍ച്ച് നടത്തുന്നു

കോഴിക്കോട്: ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കളിവണ്ടി ഉരുട്ടി വേറിട്ട സമരത്തിന് ഒരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേര്‍സ്. ജില്ല എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2(വിവിധ വകുപ്പ്) റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷനാണ് സമരത്തിനൊരുങ്ങുന്നത്. 24 ന് കളിവണ്ടി ഉരുട്ടി എരഞ്ഞിപ്പാലത്ത്‌നിന്ന് മാര്‍ച്ച് ആരംഭിക്കും. നൂറിലേറെ ഒഴിവുകള്‍ ഉണ്ടായിട്ടും 22 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആക്ഷേപം. റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. ഇത്രത്തോളം ഒഴിവുകള്‍ ഉണ്ടായിട്ടും ആ ഒഴിവുകളില്‍ രാഷ്ട്രിയ […]

Kerala

പ്രളയത്തില്‍ പതറാതെ കെഎസ്ഇബി; തകരാറുകള്‍ പരിഹരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

മിഷന്‍ റി-കണക്ട്’ പ്രളയനഷ്ടത്തെ തോല്‍പിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. പ്രളയത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കെ എസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പദ്ധതി മാതൃകാപരമായിരുന്നു. പ്രളയം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് സാധിച്ചു. തകര്‍ന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍, ലൈനുകള്‍ തുടങ്ങിയവയ്ക്ക് പകരമായവ അടിയന്തിരമായി എത്തിച്ചാണ് വിതരണവും കണക്ഷനുകളും പുനസ്ഥാപിച്ചത്. ‘മിഷന്‍ റീ-കണക്ടി’ന്റെ ഭാഗമായി ഒറ്റക്കെട്ടായിറങ്ങിയ ജീവനക്കാര്‍ക്കൊപ്പം വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കുചേര്‍ന്നതോടെ സമാനതകളില്ലാത്ത ജനമുന്നേറ്റമായിരുന്നു ഈ രംഗത്തുണ്ടായത്.  കട്ടിപ്പാറ പഞ്ചായത്തിലെ […]

Local

കവര്‍ച്ച സംഘത്തെ നേരിട്ട ജീവനക്കാരെ ആദരിക്കുന്നു

ഓമശ്ശേരി :ഒമശ്ശേരിയില്‍ തോക്കുചൂണ്ടി കവര്‍ച്ചക്കെത്തിയ കള്ളന്മാരെ സദൈര്യം നേരിട്ട ജീവനക്കാരെ ആദരിക്കുന്നു. ശാദി ഗോള്‍ഡിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കാന്‍ വന്നവരെ നിറതോക്കിന് മുന്നില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ജീവനക്കാര്‍ നേരിടുകയും ഒരാളെ കീഴ്‌പ്പെടുത്തുകയും ചെയ്തിരുന്നത്. ഓമശ്ശേരിയിലെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ആദരിക്കുന്നത്. 18 /07/ 2019 ന് വ്യാഴം വൈകുന്നേരം 04:30PM ന് ഓമശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടക്കുന്ന പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കും.

ഫ്രൈഡേ ഫാമിലി ഗ്രൂപ്പ് സംഗമം

കുന്ദമംഗലം: ഫ്രൈഡേ ഫാമിലി ഗ്രൂപ്പിന്റെ പ്രഥമ കുടുംബ സംഗമം കുന്ദമംഗലം ഖാസർത്വാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കുന്ദമംഗലം പുൽപറമ്പിൽ മൊയ്തീൻ എന്നവരുടെ സന്താന പരമ്പരയിലെ അംഗങ്ങളുടെ കൂട്ടായ്മയാണ് ഫ്രൈഡേ ഗ്രൂപ്പ് എന്നറിയപ്പെടുന്നത്. പ്രസ്തുത സംഗമത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തിന്‌ രണ്ടാമത്തെ മകനും PKM ചിക്കൻ സ്റ്റാളിന്റെ ഉടമയുമായ പി കുഞ്ഞ് മൊയ്തിൻ സാഹിബ് നിർവ്വഹിച്ചു. ഗ്രൂപ്പിന്റെ പ്രസിഡന്റ് നാസർ ഷാ അധ്യക്ഷ്യനായിരുന്നു. സിക്രട്ടറി അബ്ദുൽ സത്താർ സ്വാഗതം അരുളി. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രഭാഷകൻ സുബ്ഹാൻ […]

Kerala

സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പ്രോഗ്രാം;സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തും ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ജൂലൈ 19 മുതല്‍ 26 വരെ കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ വഴി സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പ്രോഗ്രാം സംഘടിപ്പിക്കും. സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം […]

Local

അറയിപ്പുകള്‍

സി-ഡിറ്റില്‍ ഐ.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലൂടനീളമുളള സി ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു. അതോടൊപ്പം ജാവ, നെറ്റ്, പി.എച്ച്പി, പൈതണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ ഐ.ടി കോഴ്‌സുകളുടെയും അഡ്മിഷന്‍ […]

National

മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. യൂറോപ്പിലെ ഉസ്‌കുദാര്‍ സര്‍വകലാശാലയുമായി സഹകരിച്ചാണു ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നത്. മര്‍കസുമായി സഹകരിച്ച് ഉസ്‌കുദാര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ തുര്‍ക്കിയില്‍ രാജ്യാന്തര യുനാനി പഠനകേന്ദ്രം ആരംഭിക്കാനും ധാരണയായി. ഉസ്‌കുദാര്‍ സര്‍വകലാശാലയും മര്‍കസുമായി സഹകരിച്ചു ‘മസ്തിഷ്‌ക പഠനം: പുതിയ രീതികളും പഠന ശാഖകളും’ എന്ന വിഷയത്തില്‍ നടത്തിയ രാജ്യാന്തര സെമിനാര്‍ മര്‍കസ് നോളജ് സിറ്റിയില്‍ ന്യൂറോ ശാസ്ത്രജ്ഞന്‍ ഡോ. നവസത് ടെഹ്റാന്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍, […]

Local

അറിയിപ്പുകള്‍

ഐ.ടി.ഐ അഡ്മിഷന്‍ ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള  കൌണ്‍സിലിംങ്ങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 18  ന്  നടത്തും.   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 250 ഉം അതിന് മുകളിലുള്ളവരും ജവാന്‍ കാറ്റഗറിയില്‍   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 155, ഓര്‍ഫന്‍ കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 125, സ്‌ക്കൌട്ട് ആന്റ് ഗൈഡ് കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 225 (പ്രസിഡന്റിന്റെ ബാഡ്ജ് ഉള്ളവര്‍), എസ്.ടി. കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 210  ഉം അതിന് മുകളിലുള്ളവരും ഒറിജിനല്‍ […]

News

വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഐ .സിഡിഎസും പങ്കാളിയാവുന്നു

ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഐ .സിഡിഎസ് (ICDS-Integrated Child Development Service) ഉം പങ്കാളിയാവുന്നു. ജില്ലയിലെ 3000 ത്തോളം  വരുന്ന  അങ്കണവാടികളിലെ ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീട്ടുപരിസരത്തോ പൊതു സ്ഥലത്തോ ഓരോ തൈ പരിപാലിച്ച് അതിന്റെ ഓരോ മൂന്ന് മാസത്തെയും  വളര്‍ച്ച  പ്രകടനമാവുന്ന   ഫോട്ടോ www.GreenCleanEarth.org എന്ന  വെബ്‌സൈറ്റില്‍  അപ്ലോഡ്   ചെയ്യും്.   കോഴിക്കോട്  ജില്ലയിലെ  എല്ലാ  അങ്കണവാടികളില്‍  നിന്നും  ആകെ 25000 ല്‍  അധികം  തൈകള്‍  സംരക്ഷിച്ചു  അപ്ലോഡ്  ചെയ്താല്‍  എറ്റവും  കൂടുതല്‍  […]

error: Protected Content !!