കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. യൂറോപ്പിലെ ഉസ്‌കുദാര്‍ സര്‍വകലാശാലയുമായി സഹകരിച്ചാണു ബ്രെയിന്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നത്. മര്‍കസുമായി സഹകരിച്ച് ഉസ്‌കുദാര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ തുര്‍ക്കിയില്‍ രാജ്യാന്തര യുനാനി പഠനകേന്ദ്രം ആരംഭിക്കാനും ധാരണയായി.
ഉസ്‌കുദാര്‍ സര്‍വകലാശാലയും മര്‍കസുമായി സഹകരിച്ചു ‘മസ്തിഷ്‌ക പഠനം: പുതിയ രീതികളും പഠന ശാഖകളും’ എന്ന വിഷയത്തില്‍ നടത്തിയ രാജ്യാന്തര സെമിനാര്‍ മര്‍കസ് നോളജ് സിറ്റിയില്‍ ന്യൂറോ ശാസ്ത്രജ്ഞന്‍ ഡോ. നവസത് ടെഹ്റാന്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് ചാന്‍സലര്‍ ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, അക്കാദമിക് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം, അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ കെ.വി.ഉമറുല്‍ ഫാറൂഖ്, അമീര്‍ ഹസന്‍, ഉനൈസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ഉസ്‌കുദാര്‍ സര്‍വകലാശാല വൈസ് പ്രസിഡന്റ് ഡോ. മെഹ്മേത് സല്‍ക, ഡോ. തുര്‍കുര്‍ തേകിന്‍, ഡോ. സെല്‍കുക് സമാന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.