Local

അറിയിപ്പുകള്‍

ഐ.ടി.ഐ അഡ്മിഷന്‍

ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള  കൌണ്‍സിലിംങ്ങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 18  ന്  നടത്തും.   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 250 ഉം അതിന് മുകളിലുള്ളവരും ജവാന്‍ കാറ്റഗറിയില്‍   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 155, ഓര്‍ഫന്‍ കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 125, സ്‌ക്കൌട്ട് ആന്റ് ഗൈഡ് കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 225 (പ്രസിഡന്റിന്റെ ബാഡ്ജ് ഉള്ളവര്‍), എസ്.ടി. കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 210  ഉം അതിന് മുകളിലുള്ളവരും ഒറിജിനല്‍ സെര്‍ട്ടീഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ  സഹിതം രാവിലെ 8 മണിക്ക് ഐ.ടി.ഐ യില്‍ ഹാജരാകണം.    

 നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 18 ന്

സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എം.എല്‍.എ എസ് ശര്‍മ്മ ചെയര്‍മാനായുളള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 18ന് രാവില 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, table@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം. 


പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ്സ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളതുമായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്ന് ഹെല്‍ത്ത് പ്രൊമോട്ടറുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ യോഗ്യത, വയസ്സ്, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകര്‍പ്പ് സഹിതം അഭിമുഖത്തിനായി എത്തണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 50 നും മദ്ധ്യേ. നിയമന കാലാവധി പരമാവധി ഒരു വര്‍ഷം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ കോടഞ്ചേരി/പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 9625 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍ – 0495 2376364

ജൂലൈ മാസത്തെ റേഷന്‍ വിഹിതം
അന്ത്യോദയ അന്ന യോജന (എ.എ.വൈ) വിഭാഗക്കാര്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും  ഒരു കിലോ പഞ്ചസാരയും 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിലും, പൊതുവിഭാഗം സബ്‌സിഡി വിഭാഗക്കാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും,  പൊതു വിഭാഗത്തിന് കാര്‍ഡിന് ഒന്‍പത് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മുന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും. എല്ലാ വിഭാഗത്തിലുമുളള വൈദ്യൂതികരിക്കപ്പെട്ട വിടുകളിലെ (ഇ) കാര്‍ഡിന് 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യൂതികരിക്കപ്പെടാത്ത വിടുകളിലെ (എന്‍.ഇ) കാര്‍ഡിന് നാല് ലീറ്റര്‍ മണ്ണെണ്ണയും, ലിറ്ററിന് 36 രൂപാ നിരക്കില്‍ ലഭിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു.
വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചുവടകര അര്‍ബ്ബന്‍ ഐ. സി.ഡി.എസ് പ്രൊജക്ടിലെ ഓഫീസ് ഉപയോഗത്തിന് 2019-20 വര്‍ഷത്തില്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് രണ്ട് മണി വരെ. ഫോണ്‍ – 0496 2515176. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!