ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഐ .സിഡിഎസ് (ICDS-Integrated Child Development Service) ഉം പങ്കാളിയാവുന്നു. ജില്ലയിലെ 3000 ത്തോളം വരുന്ന അങ്കണവാടികളിലെ ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീട്ടുപരിസരത്തോ പൊതു സ്ഥലത്തോ ഓരോ തൈ പരിപാലിച്ച് അതിന്റെ ഓരോ മൂന്ന് മാസത്തെയും വളര്‍ച്ച പ്രകടനമാവുന്ന ഫോട്ടോ www.GreenCleanEarth.org എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും്.
കോഴിക്കോട് ജില്ലയിലെ എല്ലാ അങ്കണവാടികളില്‍ നിന്നും ആകെ 25000 ല്‍ അധികം തൈകള്‍ സംരക്ഷിച്ചു അപ്ലോഡ് ചെയ്താല്‍ എറ്റവും കൂടുതല്‍ തൈകള്‍ അപ്ലോഡ് ചെയ്യുന്ന അങ്കണവാടിക്ക്് കളിയുപകരണങ്ങള്‍ പഠനോപകരണങ്ങള്‍ മുതലായവ സമ്മാനമായി നല്‍കും. കൂടാതെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന അംങ്കണവാടികള്‍ക്കും പഞ്ചായത്ത് യൂണിറ്റുകള്‍ക്കും , പ്രൊജക്റ്റുകള്‍ക്കും ഹരിതപുരസ്‌കാരവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക്, സ്വര്‍ണ്ണ നാണയങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റു പ്രത്യേക സമ്മാനങ്ങള്‍ മുതലായവയും സമ്മാനമായി നല്‍കും്. ഐ.സിഡിഎസ് കോഴിക്കോട് സെല്ലിന്റെയും ജിസം ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ ”കുഞ്ഞിക്കയ്യാല്‍ വൃക്ഷത്തൈ പരിപാലന’ മത്സരത്തിന് ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സോഷ്യല്‍ ഫോറെസ്ട്രിയുടെയും സേവിന്റെയും സഹകരണമുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പദ്ധതിയെ പിന്തുണയ്ക്കുന്നു.
കോഴിക്കോട് സിവില്‍സ്റ്റേഷന്‍ സെമിനാര്‍ ഹാളില്‍ നടന്ന കുഞ്ഞിക്കൈയാല്‍ വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ജില്ലാ സെയില്‍സ് മാനേജര്‍ ഷാഹിന്‍ മുഹമ്മദ് ഉത്ഘാടനം ചെയ്തു. ഐ .സിഡിഎസ് കോഴിക്കോട് സെല്‍ പ്രൊജക്റ്റ്ഓഫീസര്‍ ഹഫ്‌സത്ത് .ടി , ജിസം ഫൗണ്ടേഷന്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍ , ചെയര്‍മാന്‍ ഡോ.യഹ്യാഖാന്‍ ,സേവ് കോര്‍ഡിനേറ്റര്‍ സല്‍മാന്‍മാസ്റ്റര്‍, ്‌സി.ഡി.പി.ഒ സുചല എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ പരിപാലന തത്സമയ നറുക്കെടുപ്പില്‍ കൊയിലാണ്ടി സൂപ്പര്‍വൈസര്‍ പദ്മിനി വിജയിയായി.മത്സരത്തില്‍ പങ്കെടുത്താല്‍ പൊതുജനങ്ങള്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നല്‍കുന്ന ഫലവൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും സൗജന്യ പെട്രോള്‍ കാര്‍ഡുകളും ലഭിക്കാന്‍ അവസരം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9645 9645 92