ഓമശ്ശേരി :ഒമശ്ശേരിയില്‍ തോക്കുചൂണ്ടി കവര്‍ച്ചക്കെത്തിയ കള്ളന്മാരെ സദൈര്യം നേരിട്ട ജീവനക്കാരെ ആദരിക്കുന്നു. ശാദി ഗോള്‍ഡിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കാന്‍ വന്നവരെ നിറതോക്കിന് മുന്നില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ജീവനക്കാര്‍ നേരിടുകയും ഒരാളെ കീഴ്‌പ്പെടുത്തുകയും ചെയ്തിരുന്നത്. ഓമശ്ശേരിയിലെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ആദരിക്കുന്നത്.
18 /07/ 2019 ന് വ്യാഴം വൈകുന്നേരം 04:30PM ന് ഓമശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടക്കുന്ന പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കും.