കുന്ദമംഗലം: ഫ്രൈഡേ ഫാമിലി ഗ്രൂപ്പിന്റെ പ്രഥമ കുടുംബ സംഗമം കുന്ദമംഗലം ഖാസർത്വാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കുന്ദമംഗലം പുൽപറമ്പിൽ മൊയ്തീൻ എന്നവരുടെ സന്താന പരമ്പരയിലെ അംഗങ്ങളുടെ കൂട്ടായ്മയാണ് ഫ്രൈഡേ ഗ്രൂപ്പ് എന്നറിയപ്പെടുന്നത്. പ്രസ്തുത സംഗമത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തിന് രണ്ടാമത്തെ മകനും PKM ചിക്കൻ സ്റ്റാളിന്റെ ഉടമയുമായ പി കുഞ്ഞ് മൊയ്തിൻ സാഹിബ് നിർവ്വഹിച്ചു. ഗ്രൂപ്പിന്റെ പ്രസിഡന്റ് നാസർ ഷാ അധ്യക്ഷ്യനായിരുന്നു. സിക്രട്ടറി അബ്ദുൽ സത്താർ സ്വാഗതം അരുളി. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രഭാഷകൻ സുബ്ഹാൻ ബാബു മുഖ്യ അതിത്ഥി ആയി ക്ഷണിക്കപ്പെട്ടു അദ്ദേഹം കുടുംബത്തിന്റെ മഹത്വത്തെ കുറിച്ച് എടുത്ത ക്ലാസ് ശ്രദ്ധേയമായിരുന്നു. കുടുംബത്തിലെ കുഞ്ഞു കുട്ടികൾ ഒരുക്കിയ കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി. രാവിലെ 10.30 ന് ആരംഭിച്ച പരിപാടിയിൽ കുടുംബത്തിലെ മിക്കവാറും എല്ലാ അംഗങ്ങളും പങ്കെടുത്തു.PKM ഉമ്മർ സാഹിബ് എല്ലാ കുടുംബാംഗങ്ങൾക്കും അതിത്ഥികൾക്കും നന്ദി പറഞ്ഞു കൊണ്ട് വൈകിട്ട് 6 മണിക്ക് കാര്യപരിപാടികൾക്ക് തിരശ്ശീലയിട്ടു.