Local

മഹാത്മാ കുടുംബ സംഗമവും പാലോറമ്മല്‍ ജിഫിരി അനുസ്മരണവും നടന്നു

മഹാത്മാ കുടുംബ സംഗമവും പാലോറ മ്മല്‍ ജിഫിരി അനുസ്മരണവും നടന്നു.പിലാശ്ശേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍ സുബ്രഹ്‌മണ്യന്‍ ഉല്‍ഘാടനം ചെയ്തു. എം ധനീഷ് ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം വേണുഗോപാലന്‍ നായര്‍, സി വി സംജിത്, കെ സി ഗോ അലന്‍, എംകെ രാജീവ്, എന്‍ എം ഷംസുദ്ധീന്‍, പി. ഷൗക്കത്തലി, പി ഷംസുദ്ധീന്‍, കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Kerala kerala

എല്ലാവര്‍ക്കും നന്ദി, ജാമ്യം ലഭിച്ചതില്‍ സന്തോഷം; കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം

എറണാകുളം: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം അറിയിച്ചു. ജനപ്രതിനിധികളും സഭാ നേതൃത്വവും സമൂഹവും ഒപ്പം നിന്നു. പ്രാര്‍ത്ഥനയുടെ ഫലമായാണിത് സംഭവച്ചത്. കേസ് പിന്‍വലിക്കണം. നടപടികള്‍ നീണ്ട് പോകരുതെന്നും കുടുംബം ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു […]

Local

വെളൂര് പാണരുകണ്ടി കുടുംബ സംഗമം നടത്തി

കുന്ദമംഗലം: വെളൂര് പാണരുകണ്ടി കുടുംബസംഗമംസംഘടിപ്പിച്ചു. വരിട്ട്യാക്ക്ഹോംറെസ്റ്റോറന്റില്‍നടന്നപരിപാടികുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍ഉദ്ഘാടനംചെയ്തു.കുടുംബകമ്മറ്റിപ്രസിഡണ്ട്ടി.കെ.വിശ്വനാഥന്‍അദ്ധ്യക്ഷതവഹിച്ചു.വാര്‍ഡ്‌മെമ്പറുംകുടുംബകമ്മറ്റിസെക്രട്ടറിയുമായടി.ശിവാനന്ദന്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു,മുതിര്‍ന്നപത്രപ്രവര്‍ത്തകന്‍ടി.രവീന്ദന്‍,തറവാട്ട്കാരണവര്‍ചന്ദ്രന്‍,ടി.കെ.സുനി,പി.കെ.വേണുഗോപാല്‍എന്നിവര്‍പ്രസംഗിച്ചു.ജയപ്രകാശന്‍സ്വാഗതംപറഞ്ഞു.ചടങ്ങില്‍മികച്ചവിജയംനേടിയവിദ്യാര്‍ത്ഥികളെയുംവിവിധമേഖലയില്‍തൊഴിലെടുക്കുന്നവരെയും,മുതിര്‍ന്നഅംഗങ്ങളെയുംഉപഹാരങ്ങള്‍നല്‍കിആദരിച്ചു.പുതിയഭാരവാഹികളായി ടി.കെ. വിശ്വനാഥന്‍(പ്രസിഡന്റ്),ടി.ശിവാനന്ദന്‍(സെക്രട്ടറി),പി.കെ.വേണു ഗോപാല്‍(ഖജാന്‍ജി),ഷിനോജ്,അനില്‍കുമാര്‍,പി.കെ.മനോജ്കുമാര്‍,സജിന്ദ്രന്‍(കമ്മറ്റിഅംഗങ്ങള്‍)എന്നിവരെതെരഞ്ഞെടുത്തു.വിവിധകലാപരിപാടികളുംഅറങ്ങേറി.

Kerala kerala

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം’ ആ കുടുംബമാവാണം എല്ലാവരുടെയും ലഹരി.

കടുത്ത ചൂടിനെ അവഗണിച്ച് ഇന്നലെ മുഹ്‌സിന്‍ ഭൂപതിയുടെ വീട്ടില്‍ അങ്കണത്തില്‍ പ്രിയ കുടുംബാംഗങ്ങളും കുരുന്നുകളും ഒത്തുചേര്‍ന്നു. ഭൂപതി അബൂബക്കര്‍ ഹാജി കുഞ്ഞിബി ഹജ്ജുമ്മ ഇവരുടെ പേരക്കുട്ടികള്‍ ‘ഒരുമ ‘എന്ന പേരില്‍ ഒത്തുകൂടി. അഡ്വ: ജിന്‍സി ഫാത്തിമ ഉദ്ഘാടനം ചെയ്തു.ഷെസാ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. നബ്ഹാന്‍ മുഹ്‌സിന്‍ സ്വാഗതവും ഷെസില്‍ നന്ദിയുംപറഞ്ഞു. ജിന്‍സി ഫാത്തിമ. ,നജ നസീഹ, പി.ദീന ധാമിയ സലീല്‍വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ഏകദിന പരിപാടിയുടെ നിയന്ത്രണവും സംവിധാനവും കുരുന്നു കരങ്ങള്‍ ഏറ്റെടുത്തതോടെ മുതിര്‍ന്നതലമുറകാഴ്ചക്കാരായി.ആടിയും പാടിയും കുരുന്നുകള്‍ […]

Kerala News

കുടുംബസമേതം; മുഖ്യമന്ത്രിയുടെ ഓണചിത്രം വൈറൽ

  • 9th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍ ഭാര്യയും മക്കളും അടക്കം മറ്റുള്ളവരെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള ഡ്രസ് കോഡിലായിരുന്നു.ഈ ചിത്രത്തിന്റെ പ്രത്യേകതയും ഇത് തന്നെയാണ്. പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം ഇതുവരെ അറുപതിനായിരത്തിലേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ മന്ത്രിമാരും നേതാക്കളുമടക്കം നിരവധിപേർ ആശംസയും അറിയിച്ചിട്ടുണ്ട്.

Kerala News

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ നിലയില്‍

  • 23rd February 2021
  • 0 Comments

നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു . പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമായി തുടരുന്നു . ആത്മഹത്യാ ശ്രമമാണെന്ന് […]

News

എന്തും നേരിടാൻ തയ്യാർ തന്റെ കുടുംബം കൂടെയുണ്ട് ഭാഗ്യലക്ഷ്മി

  • 27th September 2020
  • 0 Comments

യൂട്യൂബിൽ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തിൽ എന്ത് നേരിടാൻ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു.ഇതിനു ശേഷമുള്ള പ്രതികരണത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. തന്റെ കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമങ്ങൾ നിർത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടായി പറഞ്ഞു. ഒരു പക്ഷേ അയാളുടെ ഫോണും ലാപ്‌ടോപ്പും എടുത്തില്ലായിരുന്നെങ്കിൽ അത് പിന്നെ […]

Kerala Local News

കൃഷാലിന്റെ മടങ്ങി വരവിൽ സന്തോഷിച്ച് കുടുംബം സംരക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് അമ്മയും ഭാര്യ ധന്യയും

  • 24th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ സ്വദേശി കൃഷാലിന്റെ മടങ്ങി വരവിൽ ഏറെ സന്തോഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ആകെ കയ്യിലുണ്ടായിരുന്ന പണവും പാസ്സ്പോർട്ടും നഷ്ടപെട്ട് ഷാർജ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന കൃഷാലിന്റെ വാർത്ത ആഴ്ചകൾക്ക് മുൻപാണ് മീഡിയ വൺ പുറത്ത് കൊണ്ട് വരുന്നത്. വാർത്തയറിഞ്ഞ ഷാർജ ഇൻകാസിന്റെ സന്നദ്ധ പ്രവർത്തകൾ കൃഷാലിനെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ പൂർണ്ണ ആരോഗ്യവാനായി യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. മറ്റു തടസങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ നാളെ തന്നെ നാട്ടിലേക്ക് […]

National

കർണാടകആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ പിതാവിനും ,മകൾക്കും, ഭാര്യക്കും, കോവിഡ് സ്ഥിരീകരിച്ചു

  • 23rd June 2020
  • 0 Comments

കർണാടക : ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ കുടുംബാംങ്ങൾക്ക് കോവിഡ് സ്ഥിരീകരണം. പിതാവിനും ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് 82 വയസുള്ള മന്ത്രിയുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വന്ന പരിശോധന ഫലത്തിൽ ഭാര്യക്കും, മകൾക്കും കൊവിഡ് പോസിറ്റീവായി. അതേസമയം മന്ത്രിയുടെ രണ്ട് ആൺമക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. എവിടെ നിന്നാണ് രോഗം പടർന്നതെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വീടുകളിലെ ജോലിക്കാരിൽ നിന്നാവാം എന്നാണ് സംശയം പ്രകടിപ്പിക്കുന്നത്.

Kerala

മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് പാണക്കാട് കുടുംബം വീട് നിർമ്മിച്ച് നൽകി

  • 10th June 2020
  • 0 Comments

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ദുരിത ജീവിതം അറിഞ്ഞ പാണക്കാട് കുടുംബം സഹായിക്കാമെന്ന് കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തെ അറിയിച്ചത്. ദുരന്തത്തിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിനു നഷ്ടപ്പെട്ടിരുന്നു. പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് മനോഹരമായ വീടാണ് കോട്ടക്കുന്ന് സ്വദേശിക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. തന്നെ വലിയ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിച്ച മുഴുവൻ ആളുകളോടും ശരത്ത് നന്ദി പറഞ്ഞു. കോട്ടക്കുന്നിൽ നിർമ്മിച്ച വീടിന്ററെ […]

error: Protected Content !!