കൈതൊടുകയില് നാസര്‍ മരണപ്പെട്ടു
കൈതൊടുകയില് നാസര്‍ എന്ന കെ.ടി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം 12.30 ന് മടവൂര്‍ ടൗണ്‍ ജുമാമസ്ജിതില്‍
കൈതൊടുകയില് നാസര്‍ എന്ന കെ.ടി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം 12.30 ന് മടവൂര്‍ ടൗണ്‍ ജുമാമസ്ജിതില്‍
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ‘പച്ചത്തുരുത്ത് ‘പഞ്ചായത്ത്തല ശില്‍പശാല ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചയത്തില്‍ ഹരിത കേരളം പച്ചത്തുരുത്ത് ശില്‍പശാല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇ.പി രത്‌നാകരന്‍ (ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍) ക്ലാസെടുത്തു. പച്ച തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, പരിപാലനത്തെ കുറിച്ചും വിശദീകരിച്ചു. പഞ്ചായത്തില്‍ പച്ച തുരുത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ […]
കുന്ദമംഗലം: കുന്ദമംഗലം യൂ ഡി എഫ് കമ്മിറ്റി എൽ ഡി എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കുന്ദമംഗലത്ത് സായഹ്ന ധർണ്ണ നടത്തി. ധർണ്ണസമരം ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രറട്ടറി എം.എ റസാക്ക് മാസ്റ്റർ ഉൽഘാടനം ചെയ്തു. കൺവീനർ ബാബു നെല്ലു ളിഅദ്ധ്യക്ഷത വഹിച്ചു.ഒ.ഉസ്സയിൻ സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട, ഷൈജ വളപ്പിൽ, കെ.പി കോയ, വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാർ, അരിയിൽ അലവി,, ഭക്തോത്തമൻ.ഷംജിത്ത് , കണിയാറക്കൽ മൊയ്തീൻകോയ ഒ.സലീം എകെ.ഷാക്കത്തലി തുടങ്ങിയവർസംസാരിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍)യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org ല്‍ ജൂലായ് 18 മുതല്‍ ഓഗസ്റ്റ് 14 ന് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്സിറ്റൃൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. സെപ്റ്റംബര്‍ 16 ന് ക്ലാസുകള്‍ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം […]
കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 20 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഫാക്കല്‍റ്റി (യോഗ്യത : സയന്‍സ്, കണക്ക്, ടെക്നോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, (യോഗ്യത : പ്ലസ് ടു) തുടങ്ങി ആറോളം തസ്തികകളിലായി നൂറില്‍പ്പരം ഒഴിവുകളാണ് നിലവിലുള്ളത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ […]
കൊടുവള്ളി : സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സുകളും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിക്കുകയായിരുന്നു. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കോഴിക്കോട്: നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി. കഴിഞ്ഞ ജൂണ്‍ പകുതിയോടെ തുടങ്ങിയ സര്‍വേയില്‍ കരിക്കാംകുളം — സിവില്‍ സ്‌റ്റേഷന്‍, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 റോഡുകളും ഒരു മേല്‍പ്പാലവുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകള്‍ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ സ്ഥലവിവരങ്ങളാണ് എടുക്കുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഡിപിആര്‍ തയ്യാറാക്കുക. 10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആര്‍ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. […]
കോഴിക്കോട്: കനോലി കനാലിലൂടെ ബോട്ട് ഓടിക്കുന്നതിന്റെ മുന്നോടിയായുള്ള സര്‍വേ ആരംഭിച്ചു. ജലപാതയ്ക്കുള്ള സര്‍വേ നടപടികളാണ് രണ്ടു ദിവസമായി പുരോഗമിക്കുന്നത്. കനാലിലൂടെ ബോട്ട് ഓടിക്കാന്‍ ലക്ഷ്യമിട്ട് കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്ര സ്ട്രക്ചര്‍ ലിമിറ്റഡാണ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. എരഞ്ഞിപ്പാലം ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് കനാലിലെ ചെളി നീക്കുന്നുണ്ട്. കാരപ്പറമ്പിനും എടക്കാടിനുമിടയ്ക്കുള്ള ഭാഗത്താണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിച്ച് കനാലിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കനാലിലേക്കു വീണുകിടക്കുന്ന മരച്ചില്ലകളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്ന പ്രവൃത്തിയും […]
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് ജില്ലയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് ലഭിച്ച, വിമുകതഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റതവണ ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാ വിഷയത്തിലും എ പ്‌ളസ് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2771881. കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് […]
പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന കരിഞ്ചോലമലയില്‍ തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലേക്ക്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. 2018 ജൂണ്‍ 14നുണ്ടായ ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചു വന്ന മലവെള്ളം 14 മനുഷ്യജീവനുകളാണ് കവര്‍ന്നത്. ഇതോടൊപ്പം മലയടിവാരത്തുള്ള റോഡും 500 മീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതോടെ പൂവന്‍മല ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദുരന്തമുണ്ടായ സമയം പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി റോഡ് പുനര്‍ […]