കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ‘പച്ചത്തുരുത്ത് ‘പഞ്ചായത്ത്തല ശില്‍പശാല ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചയത്തില്‍ ഹരിത കേരളം പച്ചത്തുരുത്ത് ശില്‍പശാല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇ.പി രത്‌നാകരന്‍ (ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍) ക്ലാസെടുത്തു.
പച്ച തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, പരിപാലനത്തെ കുറിച്ചും വിശദീകരിച്ചു. പഞ്ചായത്തില്‍ പച്ച തുരുത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ സന്തര്‍ശിക്കുന്നതിനും, സംഘാടക സമിതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. വികസന ചെയര്‍പേഴ്‌സണ്‍ ആസിഫ, ക്ഷേമകാര്യ ചെയര്‍മാന്‍ ടി കെ ഹിതേഷ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, റസിഡന്‍സ് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍, കൃഷി ഓഫീസര്‍ ആസൂത്രണ സമിതി ഹരിദാസന്‍ മാഷ്, ജൈവ വൈവിധ്യം വര്‍കിങ് ഗ്രൂപ്പ് സമിതി അംഗങ്ങള്‍ സംസാരിച്ചു. വി എം സി പ്രതിനിധി അന്‍ഫാസ് സ്വാഗതവും ഹരിതകേരളാ മിഷന്‍ യങ്ങ് പ്രൊഫഷണല്‍ സിനി പി എം നന്ദിയും പറഞ്ഞു .