News

അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും- റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

കോഴിക്കോട്: സര്‍ക്കാറിനെ നിര്‍വചിക്കുന്ന പ്രധാന വകുപ്പുകളില്‍ ഒന്നായ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിക്കുന്നതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്റ് റവന്യൂ റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ തീര്‍പ്പാ ക്കുന്നതില്‍ കാലതാമസം വരുത്താതെ ഫയല്‍ അദാലത്തുകള്‍ സമയബന്ധിതമായി നടത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള […]

Sports

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും എം.എസ് ധോണി പിന്മാറി. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലായ ധോണി അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം. ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിലെ മോശം പ്രകടനം കാരണം ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയ്ക്കാണ് […]

News

ചിട്ടിയും വിനോദയാത്രയും : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി

കോഴിക്കോട് : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി. അംഗങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനായി ചിട്ടിയും സംഘകൃഷിയും നടത്താനും അതിനു പുറമെ വർഷത്തിൽ ഒരിക്കൽ വിനോദ യാത്രയും ഉൾപ്പെട്ടതാണ് പുതിയ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ഈ കമ്മിറ്റികൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ മാർഗരേഖ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ജില്ലയിലുള്ള 1274 കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓരോ മാസത്തെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്താനായി ബൂത്ത് ഫീൽഡ് ഡയറിയും തയാറാക്കിയിട്ടുണ്ട്. […]

Local

അറിയിപ്പുകള്‍

ഇ.ടി.എസ്.ബി-ഡി.ഡി.ഒ മാര്‍ക്കുളള പഠനക്ലാസ്സ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യുന്നതിന് ഇ.ടി.എസ്.ബി സംവിധാനം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം സര്‍ക്കാര്‍ ഉത്തരവായിരിക്കുന്ന  സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി അതത് ട്രഷറി തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ക്ലാസുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് സംഘടിപ്പിക്കുന്നു. ഡി.ഡി.ഒ അല്ലെങ്കില്‍ ചുമതലപ്പെടുത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ കൃത്യസമയത്ത് തന്നെ ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.  ജൂലൈ 22ന് കോഴിക്കോട് […]

National

പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകൾ നിരോധിക്കുന്നതിനായി ഹർജി

ദില്ലി : പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പാകിസ്താനിലെ മുസ്ലിം ലീഗ് പതാകകൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. യുപിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇത്തരം പതാകകൾ ഉയർത്തുന്നത് ഇസ്ലാം വിരുരുദ്ധമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് […]

News

ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കും – മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന്  ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.   ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക.  കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം കാരപറമ്പ് ജി എച്ച് എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് പാര്‍ക്കിനെ കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പിച്ചു കഴിഞ്ഞു. നഗരസഭയുമായി കൂടിയാലോചിച്ചായിരിക്കും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുക.  സൈക്കിളിങ്ങിനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ […]

Local

ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ) റോഡില്‍ ടോള്‍ ബുത്ത് മുതല്‍ കോതമംഗലം വരെയുളള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നതിനാല്‍ ഇതുവഴിയുളള  വാഹന ഗതാഗതത്തിന് ക്രമീകരണം എര്‍പ്പെടുത്തി.  ഇന്ന് (ജൂലൈ 20) മുതല്‍ അണേലക്കടവില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ മണമല്‍ വഴി കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രവേശിച്ച് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

മക്കൾ സെൽവവും ജയറാമും ഒരുമിച്ച് ചുവടുവെച്ച്

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളില്‍ പ്രദർശനം തുടരുമ്പോൾ ഏറെ ശ്രദ്ധ നേടി എന്നാ പറയാനാ ഗാനമെത്തി. ചിത്രത്തിനായി വിജയ് സേതുപതിയും ജയറാമും ഒരുമിച്ച് ചുവടുവെച്ച വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ജോസഫിലൂടെ ശ്രദ്ധ നേടിയ ആത്മീയയാണ് നായിക. അനില്‍ പനച്ചൂരാൻ വരികളെഴുതിയ ഗാനത്തിന് സംഗീതം നിർവഹിച്ചത് എം ജയചന്ദ്രനാണ്. അജയ് ഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം […]

News

കൂടരഞ്ഞിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍: പോസ്റ്റര്‍ പതിച്ചു

കൂടരഞ്ഞി: കൂടരഞ്ഞിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പഞ്ചയത്തിലെ പൂവാറംതോട് മേടപാറയില്‍ നാലുപേര്‍ അടങ്ങുന്ന സംഘം എത്തിയെന്നാമ് വിവരം. ഇവരുടെ കയ്യില്‍ ആയുധമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ് ഇവരെത്തിയത്. മലയാളം സംസാരിച്ച ഇവര്‍ വന്നയുടനെ ചായ വേണമെന്നും അരിവേണമെന്നും പറഞ്ഞു. പിന്നീട് കൈകൊണ്ട് എഴുതിയ പോസ്റ്റര്‍ സംഘം ചുമരില്‍ ഒട്ടിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ എഴുതിരിക്കുന്നത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിയേറ്റ് മരിച്ച […]

Local

മഴ;ദുരിതാശ്വാസ ക്യാമ്പില്‍ 18 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍ നിന്നായി 18 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

error: Protected Content !!