Trending

മക്കൾ സെൽവവും ജയറാമും ഒരുമിച്ച് ചുവടുവെച്ച്

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളില്‍ പ്രദർശനം തുടരുമ്പോൾ ഏറെ ശ്രദ്ധ നേടി എന്നാ പറയാനാ ഗാനമെത്തി. ചിത്രത്തിനായി വിജയ് സേതുപതിയും ജയറാമും ഒരുമിച്ച് ചുവടുവെച്ച വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ജോസഫിലൂടെ ശ്രദ്ധ നേടിയ ആത്മീയയാണ് നായിക.

അനില്‍ പനച്ചൂരാൻ വരികളെഴുതിയ ഗാനത്തിന് സംഗീതം നിർവഹിച്ചത് എം ജയചന്ദ്രനാണ്. അജയ് ഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയി മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സനില്‍ കളത്തിലും റെജീഷ് മിഥിലയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!