Trending

വൈദേകം റിസോർട്ട് വിവാദം: ഇ പി ജയരാജനെതിരെ സിപി എം അന്വേഷണം; നടപടി പി ജയരാജന്റെ പരാതിയിൽ

കണ്ണൂർ: വൈദേഹം റിസോർട്ട് പരാതിയിൽ ഇ.പി. ജയരാജനെതിരെ സിപിഐഎം അന്വേഷണം. പി ജയരാജൻ്റെ പരാതിയിലാണ് ഇ.പി. ജയരാജനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും അന്വേഷണ കമ്മീഷൻ അംഗങ്ങളാണ്.

2022ലാണ് റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ പി. ജയ ഉന്നയിച്ചത്. വൈദേഹം റിസോർട്ടിൻ്റെ മറവിൽ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സമ്പാദനം നടക്കുന്നുണ്ട് എന്നുമായിരുന്നു പി. ജയരാജൻ്റെ ആരോപണം. ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് പി. ജയരാജൻ ചോദിച്ചത്. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജൻ്റെ ഭാര്യ പണം വാങ്ങിയെന്നും വൈദേഹം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമായിരുന്നു ഇ.പി. ജയരാജൻ്റെ സഹോദരിയുടെ മകൻ ഇ.പി. ശ്യാംജിത്ത് നേരത്തെ ആരോപിച്ചത്. ശ്യാംജിത്ത് റിസോർട്ടിലെ നിക്ഷേപങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ പണമാണ് ഇ.പി. ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിര റിസോർട്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ശ്യാംജിത്തിൻ്റെ ആരോപണം.

വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും വാർത്തകളിൽ ഒരു ശതമാനം പോലും സത്യമില്ലെന്നുമാണ് ഇ.പി. ജയരാജൻ്റെ നിലപാട്. “വൈദേഹം റിസോർട്ടുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധമോ ഷെയറുകളോ ഇല്ല. എന്നാൽ, റിസോർട്ടിൻ്റെ ആരംഭഘട്ടത്തിൽ ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഡയറക്ടർമാരുടെ വിവരങ്ങളും നിക്ഷേപങ്ങളുടെ കണക്കുകളും കൃത്യമായി ലഭ്യമാണ്. പ്രചരിക്കുന്നതുപോലെ ഒമ്പത് കോടി രൂപ നിക്ഷേപമുള്ള ആരും അവിടെയില്ല. ശശിധരൻ കർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. വാർത്ത നൽകിയവർക്ക് എതിരെയും ആരോപണം ഉന്നയിച്ചവർക്കെതിരെയും നിയമ വിദഗ്‌ധരുമായി ആലോചിച്ച് ക്രിമിനൽ കേസും മാനനഷ്‌ട കേസും നൽകും,” എന്നാണ് ഇ.പി. ജയരാജൻ നേരത്തെ പ്രതികരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!