ദില്ലി : പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പാകിസ്താനിലെ മുസ്ലിം ലീഗ് പതാകകൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. യുപിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഇത്തരം പതാകകൾ ഉയർത്തുന്നത് ഇസ്ലാം വിരുരുദ്ധമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.