ഇ.ടി.എസ്.ബി-ഡി.ഡി.ഒ മാര്‍ക്കുളള പഠനക്ലാസ്സ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യുന്നതിന് ഇ.ടി.എസ്.ബി സംവിധാനം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം സര്‍ക്കാര്‍ ഉത്തരവായിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി അതത് ട്രഷറി തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ക്ലാസുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് സംഘടിപ്പിക്കുന്നു. ഡി.ഡി.ഒ അല്ലെങ്കില്‍ ചുമതലപ്പെടുത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ കൃത്യസമയത്ത് തന്നെ ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ജൂലൈ 22ന് കോഴിക്കോട് ജില്ലാ ട്രഷറിക്കു കീഴിലുള്ള ഡിഡിഒ-മാര്‍ക്ക് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയത്തിലായിരിക്കും പരിശീലനം. 23 ന് – അഡീഷണല്‍ സബ് ട്രഷറി കോഴിക്കോട, സബ് ട്രഷറി കോഴിക്കോട്, പുതിയറ എന്നിവയ്ക്കു കീഴിലുള്ളവര്‍ക്ക് മലബാര്‍ കൃസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തിലും കൊയിലാണ്ടി സബ് ട്രഷറി, പയ്യോളി സബ് ട്രഷറി എന്നിവയ്ക്ക് കീഴിലുള്ള ഡിഡിഒ-മാര്‍ക്ക്- ജി.വി.എച്ച്.എസ്.എസ്. പയ്യോളിയിലും ക്‌ളാസുകള്‍ സംഘടിപ്പിക്കും. 24 ന് ഫറോക്ക് സബ് ട്രഷറിക്കു കീഴിലുള്ളവര്‍ക്ക് ഫറോക്ക് ജി.വി.എച്ച്.എസ്.എസ്-ലും പേരാമ്പ്ര സബ് ട്രഷറിക്കു കീഴിലുളളവര്‍ക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളിലും പരിശീലനം നടത്തക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
വാഹന പരിശോധന നടത്തി – 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൊയിലാണ്ടി, പയ്യോളി മേഖലകളില്‍ ഓട്ടോറിക്ഷകളുടെ സ്റ്റേജ് ക്യാരേജ് സര്‍വ്വീസ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ മേഖലയില്‍ നിന്നും സ്വകാര്യ ബസ്സുകളുടെ സമയത്തിന് തൊട്ടുമുന്‍പിലും, പിറകെയും ഓട്ടോറിക്ഷകള്‍ അനധികൃത ചാര്‍ജ്ജ് ഈടാക്കി സര്‍വ്വീസ് നടത്തി ബസ് മേഖലയ്ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി വ്യാപകമായ പരാതി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. കൊയിലാണ്ടി , പയ്യോളി കൂടാതെ താമരശ്ശേരി ഭാഗത്തും വാഹന പരിശോധന നടത്തി. കോഴിക്കോട് സിറ്റിയില്‍ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ടാക്‌സ് അടയ്ക്കാതെ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് കോഴിക്കോട്, വടകര ഓഫീസില്‍ നിന്നുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, സേഫ് കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊയിലാണ്ടിയില്‍ അജില്‍ കുമാര്‍, സനല്‍ വി മണപ്പള്ളി എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, ഇവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളും, കോഴിക്കോട് അനൂപ് മോഹന്റെ നേതൃത്വത്തിലും, താമരശ്ശേരി അടിവാരം ഭാഗത്ത് അജിത്ത് കുമാര്‍, ദിനേഷ് കീര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുമാണ് വാഹന പരിശോധന നടന്നത്. ആകെ 78 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ) റോഡില്‍ ടോള്‍ ബുത്ത് മുതല്‍ കോതമംഗലം വരെയുളള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതത്തിന് ക്രമീകരണം എര്‍പ്പെടുത്തി. ഇന്ന് (ജൂലൈ 20) മുതല്‍ അണേലക്കടവില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ മണമല്‍ വഴി കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രവേശിച്ച് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ : ഇന്റര്‍വ്യു
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2019 – 2020 അധ്യയന വര്‍ഷത്തേക്ക് (2020 മാര്‍ച്ച് 31 വരെ) മാത്രമായിരിക്കും. മേട്രണ്‍ കം റസിഡണ്ട് ട്യട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. പ്രീമെടിക് ഹോസ്റ്റലുകളില്‍ നിയമിക്കപ്പെടുന്ന മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരുടെ പ്രവൃത്തി സമയം വൈകിട്ട് നാല് മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണി വരെയായിരിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് സ്ത്രീ ജീവനക്കാരെയുമാണ് പരിഗണിക്കുക. നിയമനം ലഭിക്കുന്നവര്‍ക്ക് 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം ഉണ്ടെങ്കില്‍ അതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ജൂലൈ 29 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379.
ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
പട്ടികജാതി വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയിലെ ഐ ടി ഐകളിലേക്ക് അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വോട്ടേര്‍സ് ഐഡന്റിറ്റി കാര്‍ഡ് / ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ജൂലൈ 26 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീ സില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379, 2370657.