മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും എം.എസ് ധോണി പിന്മാറി. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലായ ധോണി അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം.
ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിലെ മോശം പ്രകടനം കാരണം ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയ്ക്കാണ് ധോണി പരമ്പരയില്‍ നിന്നും പിന്മാറുന്നത്.
ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താകും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ റോളില്‍ എത്തുക.