Local

നിര്യാതനായി

ചാത്തമംഗലം: പിലാശ്ശേരിയില്‍ താമസിക്കുന്ന വെള്ളശ്ശേരി പരേതനായ പാലപ്ര അബ്ദുള്ള മുസ്ലിയാരുടെ മകന്‍ മുഹമ്മദ് (59) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഉബൈദ്, ജുനൈദ്, ജുമൈല, നുസൈബ. മരുമക്കള്‍: അഹ്മദ് കുട്ടി, ആയിഷ. മയ്യത്ത് നമസ്‌കാരം ഇന്ന് (19-07-2019- വെള്ളി) രാവിലെ 10:00 മണിക്ക് കളന്‍തോട് മുടപ്പനക്കല്‍ ജുമാമസ്ജിദിലും ഖബറടക്കം രാവിലെ 11:00മണിക്ക് വെള്ളലശ്ശേരി ജുമാമസ്ജിദിലും നടക്കും.

വിദ്യാർത്ഥിയുടെ അപകട മരണം സ്കൂളിന് അവധി

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ വിദ്യാർത്ഥി വെള്ളിമാട്കുന്ന് കുനിയേടത്ത് താഴം മുഹമ്മദ് അസ്ലം.കെ 20 അപകടത്തിൽ മരണപെട്ടത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വെള്ളി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Local

അറിയിപ്പുകള്‍

ജൂലൈ മാസത്തെ റേഷന്‍ വിഹിതം  ജൂലൈയില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക്  (മഞ്ഞ കാര്‍ഡ്)  30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.   മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ  ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ട് രൂപ നിരക്കിലും പൊതു (സബ്‌സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും 2 കിലോ അരി കിലോ […]

News

മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.   പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]

News

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്;50 കോടി ലഭ്യമായി

മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ച് ഉത്തരവായി. ബില്ല് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ ട്രഷറിയിലേക്ക് കൈമാറി. മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപയുടെ ആദ്യ ഗഡുവാണിത്. രണ്ടു ദിവസത്തിനകം തുക സ്ഥല ഉടമകള്‍ക്ക് വിതരണം ചെയ്യും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാവുന്നതോടെ റോഡ് നവീകരണം വേഗത്തിലാവും. നേരത്തെ ഭൂമി ഏറ്റെടുക്കാന്‍ തുക അനുവദിക്കാന്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. റോഡ് വികസനത്തിനായി 4.70178 ഹെക്ടര്‍ […]

Trending

മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

2018-19 അദ്ധ്യയന വർഷം പ്ലസ്ടു പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്,  മെഡിക്കൽ/എഞ്ചിനീയറിംഗ്് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2019 മാർച്ചിൽ നടന്ന പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് എ ഗ്രേഡ് വാങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ  വരുമാനപരിധി ആറ് ലക്ഷം രൂപയിൽ കുറവായിരിക്കണം. ‘ലക്ഷ്യ’എന്ന സ്ഥാപനം മുഖേനയാണ് പരിശീലനം നൽകുന്നത്.താൽപര്യമുളളവർ ജാതി, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ   എന്നിവയുടെ പകർപ്പുകൾ സഹിതം 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് അപേക്ഷ […]

News

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാംഗിംഗിനരയാക്കി മര്‍ദ്ദിച്ചു

മുക്കം: മണാശ്ശേരി എം.കെ.എച്ച എം.എം.ഒ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങിനിരയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം- കുളങ്ങര സ്വദേശി ചേറ്റൂര്‍ ബശീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് അക്രമിച്ചത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കെ.എം.സി.ടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന […]

Kerala

ഓമശ്ശേരിയിലെ മോഷണം: പോലീസ് മഹാരാഷ്ട്രയിലേക്ക്

ഓമശ്ശേരി: ഓമശ്ശേരിയിലെ ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ കടന്നുകളഞ്ഞ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കളുടെ ഫോണ്‍ പോലീസ് പിന്തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയില്‍ എന്ന് വ്യക്തമാവുകയായിരുന്നു. മുംബൈയിലോ നാഗ്പൂരിലോ ഇവര്‍ തങ്ങാന്‍ ഉള്ള സാധ്യതയും പോലീസ് വിലയിരുത്തുന്നു. ഇവരെ പിടികൂടാനായി പോലീസ് സംഘം ഉടന്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെടും.

Local

പോളിടെക്‌നിക്ക് കോളേജ് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള രണ്ടാമത് സ്പോട്ട് അഡ്മിഷന്‍ ജൂലൈ 19, 20, 22, 23 തിയതികളില്‍ അതത് ജില്ലകളിലെ നോഡല്‍ പോളിടെക്നിക്ക് കോളേജുകളില്‍ നടക്കും. ഓരോ ജില്ലകളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന തിയതിയും സമയവും www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 7, 8, 16, 17 തിയതികളില്‍ വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അവര്‍ രജിസ്ട്രേഷന്‍ സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കണം. ഓരോ ജില്ലയില്‍ […]

Local

ഗോരക്ഷ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം.പി സാനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. […]

error: Protected Content !!