Local

അറിയിപ്പുകള്‍

ജൂലൈ മാസത്തെ റേഷന്‍ വിഹിതം

 ജൂലൈയില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക്  (മഞ്ഞ കാര്‍ഡ്)  30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.   മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ  ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ട് രൂപ നിരക്കിലും പൊതു (സബ്‌സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും 2 കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാര്‍ഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ച് രണ്ട് കിലോ വരെ  17 രൂപ നിരക്കിലും പൊതു വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ്  ഒന്നിന് 9 കിലോ അരി കിലോ ഗ്രാമിന് 10.90 രൂപ നിരക്കിലും ആട്ട ലഭ്യതക്കനുസരിച്ച് രണ്ട് കിലോ വരെ  17 രൂപ നിരക്കിലും ലഭിക്കും. എല്ലാ വിഭാഗത്തിലുമുളള വൈദ്യൂതികരിച്ച വീടുകളിലെ കാര്‍ഡുടമകള്‍ക്ക് അര ലീറ്റര്‍ മണ്ണെണ്ണയും വൈദ്യൂതികിരക്കാത്ത വീടുകളിലെ കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 36 രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.


കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ അഡ്മിഷന്‍ ആരംഭിച്ചു.
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട്  ജില്ലയിലുള്ള കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ ‘പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് ‘ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി കാലാവധി: ഒരു  വര്‍ഷം. കൂടാതെ  വിവിധ അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് – കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍: 04952301772.    


തീരമൈത്രി-സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലെ  സൊസൈറ്റി ഫോര്‍ അസിസ്റ്റന്റസ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപവരേയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപവരേയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടക്ക് പ്രായമുള്ള) നാലുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  നോഡല്‍ ഓഫീസര്‍, സാഫ്, വെള്ളയില്‍, കോഴിക്കോട്.  എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ : 9745100221,9995231515.


സ്‌പോട്ട് അഡ്മിഷന്‍\

തളിപ്പറമ്പ് നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍  മൂന്ന് വര്‍ഷം ദൈര്യഘ്യമുളള ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍  ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ (ബി. വോക് എഫ്.ഡി.ആര്‍), ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ഫാഷന്‍  ടെക്‌നോളി (എഫ്.ഡി.റ്റി) എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്.  ജൂലൈ 24ന് 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ് – 0460 2226110, 9746394616, 9744917200. 

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ജൂലൈ  19) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് ജി.എല്‍.പി സ്‌കൂള്‍, കോരങ്ങാട് കെട്ടിടോദ്ഘാടനം, രണ്ട് മണിക്ക് ജി.എച്ച്.എസ്.എസ്. കാരപ്പറമ്പ് – സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനവും ഗ്രീന്‍ എക്‌സ്പ്രസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും, 3 മണിക്ക് നന്‍മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – ഉന്നത വിജയികള്‍ക്കുളള അനുമോദന പരിപാടി ഉദ്ഘാടനം.  ജൂലൈ 20 ന് രാവിലെ പത്ത് മണിക്ക് താമരശ്ശേരി മേരിമാതാ കത്രീഡ്രല്‍ ഓഡിറ്റോറിയം പ്രളയദുരന്തം – വീടുകളുടെ താക്കോല്‍ദാനം, 2 മണിക്ക് എലത്തൂര്‍, വെങ്ങാലി – എന്‍.സി.സി, അപ്രോച്ച് റോഡ് -സന്ദര്‍ശനവും യോഗവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!