മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ച് ഉത്തരവായി. ബില്ല് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ ട്രഷറിയിലേക്ക് കൈമാറി. മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപയുടെ ആദ്യ ഗഡുവാണിത്. രണ്ടു ദിവസത്തിനകം തുക സ്ഥല ഉടമകള്‍ക്ക് വിതരണം ചെയ്യും.
സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാവുന്നതോടെ റോഡ് നവീകരണം വേഗത്തിലാവും.
നേരത്തെ ഭൂമി ഏറ്റെടുക്കാന്‍ തുക അനുവദിക്കാന്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. റോഡ് വികസനത്തിനായി 4.70178 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് 112 കോടി ഇനിയും നല്‍കാനുണ്ട്. ഇതിന് ഇപ്പോള്‍ അനുവദിച്ച തുക വിനിയോഗിക്കും. 8.44 കിലോമീറ്റര്‍ ദൂരത്തില്‍ 24 മീറ്റര്‍ വീതിയില്‍ നാലു വരിയായാണ് റോഡ് നിര്‍മിക്കുക.