വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
ജില്ലയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് ലഭിച്ച, വിമുകതഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റതവണ ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാ വിഷയത്തിലും എ പ്‌ളസ് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2771881.
കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് : 20 നകം രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ട്യൂണിംഗ്, ഫ്‌ളവറിംഗ്, എക്‌സ്‌പ്ലോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്‌കൂള്‍, പ്രിന്‍സിപ്പല്‍മാര്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് ഓഫീസില്‍ ജൂലൈ 20 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2724610, പ്രിന്‍സിപ്പല്‍ : 9447468965.
വിജ്ഞാന്‍വാടി കോ- ഓര്‍ഡിനേറ്റര്‍
കോഴിക്കോട് ജില്ലയില്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ വിജ്ഞാന്‍വാടിയുടെ മേല്‍നോട്ടത്തിനായി കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരായിരിക്കണം. (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ). പ്രായപരിധി 18-നും 40-നും മധ്യേ. പ്രവൃത്തി സമയം എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയായിരിക്കും. (വെള്ളിയാഴ്ച ഒഴികെ). അവധി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ. നിയമനം ലഭിക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. പറപ്പാറ കോളനിയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അപേക്ഷ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379.
പൈപ്പ് ലൈനിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി
കോഴിക്കോട് ജൈക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നാഷണല്‍ ഹൈവേ 66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതിന് ജാക്ക് ആന്റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കുന്നതിന് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ശ്രീറാം ഇ.പി.സി എല്ലാണ് കരാര്‍ എടുത്തിരുന്നത്. എന്നാല്‍ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനുള്ള ഇനം കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ല. ജൈക്കയുടെ ജനറല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക വര്‍ക്കായി ഈ പ്രവൃത്തി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഇപ്പോള്‍ ലഭിച്ച ഭരണാനുമതി സഹായകമാവുമെന്നും എം.എല്‍.എ പറഞ്ഞു.
പൂന്തോട്ട നിര്‍മ്മാണ പരിപാലന പരിശീലനം – അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ പൂന്തോട്ട നിര്‍മ്മാണ പരിപാലന മേഖലയില്‍ കുടുംബശ്രീയുടെ ബ്രാന്‍ഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷം ഗാര്‍ഡന്‍ ഇന്‍സ്റ്റലേഷന്‍ യൂണിറ്റുകളുടെ ഒരു ശ്യംഖല ഗ്രീന്‍ കാര്‍പ്പെറ്റ്‌സ് എന്ന പേരില്‍ ആരംഭിക്കും. അലങ്കാര പുഷ്‌പോദ്യാനം, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്, ബാല്‍ക്കണി ഗാര്‍ഡനിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ടോപ്പിയറി തുടങ്ങിയ വിവിധമേഖലകളില്‍ പാരമ്പര്യ നൂതന ശാസ്ത്ര അറിവുകള്‍ പ്രദാനം ചെയ്യുന്നതിനും പ്രൊഫഷണല്‍ ട്രെയിനിംഗ് നല്‍കുന്നതിനും വേണ്ടി കോഴിക്കോട് ജില്ലയില്‍ ഏജന്‍സിയെ തിരഞ്ഞെടുത്ത് എംപാനല്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. പൂന്തോട്ട നിര്‍മ്മാണ പരിപാലന മേഖലയില്‍ പ്രാവീണ്യമുള്ളവരും കുടുംബശ്രീയില്‍ എംപാനല്‍ ചെയ്യുവാന്‍ താല്‍പര്യമുള്ളവരുമായ ഏജന്‍സികള്‍ വിശദമായ അപേക്ഷ ജൂലൈ 22 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 9446482885.
ഡ്രൈവര്‍ : വണ്‍ടൈം വെരിഫിക്കേഷന്‍, ശാരീരിക അളവെടുപ്പ്
ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ (എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും) വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വണ്‍ടൈം വെരിഫിക്കേഷന്‍ ജുലൈ 22,23,24 തീയതികളിലും ശാരീരിക അളവെടുപ്പില്‍ അണ്‍ഫിറ്റായി അപ്പീല്‍ നല്‍കി പ്രായോഗിക പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള (രജിസ്റ്റര്‍ നമ്പര്‍- 101565, 122232, 121620, 107375) റീമെഷര്‍മെന്റ് ജൂലൈ 18 -നും കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ മെസ്സേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്തും തീയതിയിലും രേഖാപരിശോധനക്ക് ഹാജരാകണം.
26 മത് കുളമ്പുരോഗ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ഇന്ന്
കന്നുകാലി സംരക്ഷണത്തിന് കുളമ്പ് രോഗ വ്യാപനം തടയുക എന്ന ലക്ഷ്യവുമായി 26 മത് കുളമ്പുരോഗ നിയന്ത്രണ പദ്ധതിക്ക് ഇന്ന് (ജൂലൈ 17) ജില്ലയില്‍ തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 17) ഒളവണ്ണ പഞ്ചായത്തിലെ മാത്തറ കൃഷ്ണ ഡെയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിക്കും. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി പരിപാടിയില്‍ അധ്യക്ഷത വഹിക്കും. കന്നുകാലികളുടെ എണ്ണത്തിലും പാലുത്പാദനത്തിലും വലിയ ഭീഷണിയാണ് കുളമ്പ് രോഗം മൂലമുണ്ടാകുന്നത്. രോഗം വന്നാല്‍ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ പ്രയാസമാണ് എന്നത് കൊണ്ട് തന്നെ തടയാനുള്ള മുന്‍കരുതലാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്ഷീരവികസന വകുപ്പ്, മില്‍മ ,വനം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കന്നുകാലികളിലും ഇഞ്ചക്ഷന്‍ നല്‍കി രോഗം തടയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലയിലാകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും എല്ലാ ക്ഷീര കര്‍ഷകരും ഇതിനോട് സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
എല്‍.പി എസ് ടി/ യു പി എസ് ടി പരിശീലന പ്രവേശനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ നടക്കുന്ന എല്‍.പി, യു.പി സ്‌കൂള്‍ ടീച്ചര്‍ പരീക്ഷക്കുള്ള സൗജന്യ പരിശീലന കോഴ്‌സ് ആഗസ്ത് മൂന്നിന് ആരംഭിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25ന് മുമ്പായി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ന്യൂനപക്ഷേതര ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 20 ശതമാനം സീറ്റുകള്‍ ലഭിക്കും. ഫോണ്‍ : 04952724610.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2018-19 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തയ്യറാക്കിയ അപേക്ഷയോടൊപ്പം, മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 27 നകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2376364.
ധനസഹായം : 90 ദിവസം വരെയാക്കി ദീര്‍ഘിപ്പിച്ചു
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2019 അധ്യയന വര്‍ഷം ഉന്നത വിദ്യാഭ്യാസ ധനസഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള വിവിധ കോഴ്‌സുകള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നത് കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെയെന്നുളളത് കോഴ്‌സ് തുടങ്ങി 90 ദിവസം വരെയാക്കി ദീര്‍ഘിപ്പിച്ചിട്ടുളളതായി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, അംഗങ്ങളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്‌സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പിനുളള അപക്ഷേ ക്ഷണിച്ചു. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടും, peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാര്‍ഡിന്റെ കോപ്പി, വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക്‌ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍ – 0495 2372434.
അദാലത്ത് ആഗസ്റ്റ് 17 ന്
ജൂലൈ 20ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്താനിരുന്ന കോഴിക്കോട് താലൂക്ക്തല പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 17 ന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു