കോഴിക്കോട്: കനോലി കനാലിലൂടെ ബോട്ട് ഓടിക്കുന്നതിന്റെ മുന്നോടിയായുള്ള സര്‍വേ ആരംഭിച്ചു. ജലപാതയ്ക്കുള്ള സര്‍വേ നടപടികളാണ് രണ്ടു ദിവസമായി പുരോഗമിക്കുന്നത്. കനാലിലൂടെ ബോട്ട് ഓടിക്കാന്‍ ലക്ഷ്യമിട്ട് കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്ര സ്ട്രക്ചര്‍ ലിമിറ്റഡാണ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. എരഞ്ഞിപ്പാലം ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് കനാലിലെ ചെളി നീക്കുന്നുണ്ട്. കാരപ്പറമ്പിനും എടക്കാടിനുമിടയ്ക്കുള്ള ഭാഗത്താണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിച്ച് കനാലിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കനാലിലേക്കു വീണുകിടക്കുന്ന മരച്ചില്ലകളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.