കൊടുവള്ളി : സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സുകളും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിക്കുകയായിരുന്നു. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.