Local

ബൈക്കില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും കാറില്‍ സീറ്റ് ബെല്‍റ്റും ഇനി നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ […]

Local

ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യകൂമ്പാരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്നു. ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നത്. മഴയില്‍ ഇതില്‍ നിന്നും ഒഴുകിയെത്തുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഓടയിലേക്കും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന യൂ.പി സ്‌കൂളിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കുമാണ് ഒഴുകുന്നത്. പല പ്രാവശ്യം നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും വിഷയത്തില്‍ പരിഹാരമാവാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ദുര്‍ഗന്ധവും കൊതുകുശല്യവും […]

Local Trending

സ്‌കൂളുകള്‍ക്ക് സ്വന്തം ബസ്, കാരാട്ട് റസാഖ് എംഎല്‍എ സമര്‍പ്പിക്കും

കൊടുവള്ളി :ഓരോ സ്‌കൂളിനും സ്വന്തമായി ബസ് വാങ്ങുന്നതിനായി കാരാട്ട് റസാക്ക് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് കൊടുക്കുന്ന ബസുകളുടെ സമര്‍പ്പണം ബുധനാഴ്ച രാവിലെ 9 മണിക്ക് കാരാട്ട് റസാക്ക് എംഎല്‍എ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിതരണം ചെയ്യും.

Local

മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മേ​ൽ​ക്കൂ​ര​യി​ൽ പോ​ളി കാ​ര്‍​ബ​ണേ​റ്റ് ഷീ​റ്റ് പ​തി​ച്ചു. ബ​സു​ക​ള്‍ ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​വു​മാ​ണ് ഇ​പ്പോ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് പു​തി​യ​തു പ​ണി​യാ​ൻ‍ ആ​രം​ഭി​ച്ച​ത്. ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് മു​ന്‍​വ​ശത്തെ ഫു​ട്പാ​ത്തി​ലാണ് ആളുകളിപ്പോൾ ബസ് കാത്തുനിൽക്കുന്നത് ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ൻ ബ​സ് ബേ​ക​ള്‍ വേ​ണ​മെ​ന്ന മേ​ഖ​ല ന​ഗ​രാ​സൂ​ത്ര​ണ വ​കു​പ്പി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ‌ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 33 ബ​സ്ബേ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ച​ര്‍​ച്ച […]

News

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്. ഇതിന്റെ ഭാഗമായി 100 ക്യാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് നിരീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കാന്‍ പുതിയ സംവിധാനമൊരുക്കും. ഇതിലൂടെ അമിതവേഗം, ഗതാഗതക്കുരുക്ക്, മറ്റ് നിയമലംഘനങ്ങള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനും നടപടിയെടുക്കാനും ട്രാഫിക് പൊലീസിന് സാധിക്കും. 76 നിരീക്ഷണ ക്യാമറകളും രണ്ട് മെഗാപിക്സല്‍ സിസ്‌കോ ക്യാമറകളുമാണ നിലവില്‍ ഉള്ളത്്. പുിതിയ ക്യാമറയില്‍ വാഹനങ്ങളുടെ […]

Local

നിരോധിത വെളിച്ചെണ്ണകള്‍ വില്‍പന നടത്തിയാല്‍ നിയമനടപടി

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.മെയ് ,ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നി ബ്രാന്‍ഡുകളുടെ നിരോധനം.  നേരത്തേ ഇതേ കമ്പനിയുടെ സുരഭി, സൗഭാഗ്യ […]

Local

ഗതാഗതം നിരോധിച്ചു

കള്ളന്‍ തോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കള്ളന്‍ തോട്- കൂളിമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏരിമല മുതല്‍ നായര്‍കുഴി വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ജൂലൈ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതു വരെ കള്ളന്‍ തോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏരിമലയില്‍ നിന്ന് വെള്ളലശ്ശേരി വഴി നായര്‍കുഴിയിലോട്ടും കൂളിമാട് ഭാഗത്തുനിന്ന് തിരിച്ചും പോവേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

Local

യാത്രക്കാര്‍ക്ക് ഭീഷണിയായി ഏതു നേരവും വീഴാവുന്ന മരം

ചെലവൂര്‍: വയനാട് റോഡ് ദേശീയ പാതയില്‍ ചെലവൂര്‍ റേഷന്‍ കടക്ക് സമീപമാണ് ഏത് നേരവും വീണേക്കാവുന്ന രീതിയില്‍ മരം നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ചില്ലകള്‍ മുറിച്ചിരുന്നു. മഴക്കാലമായതിനാല്‍ മരം ഏതു നേരവും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ദിവസേന നിരവധി വാഹനള്‍ പോകുകയും കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ മരം മുറിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.

News

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുക : സാംസ്കാരികമന്ത്രി

ചരിത്രം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അത്തരം ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ ഒത്തൊരുമിച്ചു തോല്‍പിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനെല്ലൂരില്‍ കവി എന്‍.എന്‍ കക്കാട് സ്മാരകത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എഴുപതുകളിലെ ജനാധിപത്യ വിരുദ്ധതക്കെതിരേ എന്‍.എന്‍.കക്കാട് കവിതകളെഴുതിയിട്ടുണ്ട്. ജീവിതത്തെയും കവിതയെയും പോസിറ്റീവായി സമീപിച്ച് കവിയായിരുന്നു അദ്ദേഹം എന്നും മന്ത്രി പറഞ്ഞു. കവിയുടെ ജന്മദേശമായ അവിടനല്ലൂരില്‍ നടന്ന ചടങ്ങില്‍ കവിയുടെ ഭാര്യ ശ്രീദേവി കക്കാടിനൊപ്പം […]

Kerala

ജനകീയം ഈ അതിജീവനം ;പൊതുജന സംഗമം 20 ന്

താമരശ്ശേരി: പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ് ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉള്‍പ്പെടെ സംഭവിച്ച കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.  മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ […]

error: Protected Content !!